സൗ​ദി ക​ലാ​സം​ഘം ത​ബൂ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ വി​രു​ന്ന്​

സൗ​ദി ക​ലാ​സം​ഘം ത​ബൂ​ക്കി​ൽ ഇ​ഫ്താ​ർ വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു

ത​ബൂ​ക്ക്: റ​മ​ദാ​ൻ മാ​സ​ത്തി​െൻറ വ്ര​ത​ശു​ദ്ധി​യി​ൽ ക​ലാ​കാ​ര​ന്മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ സൗ​ദി ക​ലാ​സം​ഘം ത​ബൂ​ക്കി​ൽ ഇ​ഫ്താ​ർ വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു. ത​ബൂ​ക്കി​ലെ സൗ​ദി ക​ലാ​സം​ഘം അം​ഗ​ങ്ങ​ളും വി​വി​ധ ഇ​ത​ര സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും ഒ​ത്തു​ചേ​ർ​ന്ന ച​ട​ങ്ങി​ൽ സൗ​ഹൃ​ദ​വും പ​ങ്കു​വെ​ക്ക​ലു​ക​ളും സ​ജീ​വ​മാ​യി.

ഇ​ഫ്താ​ർ വി​രു​ന്നി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ എ​സ്.​കെ.​എ​സ് പ്ര​സി​ഡ​ന്റ്‌ റ​ഹീം ഭാ​ര​ത​ന്നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ച വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ ച​ട​ങ്ങി​ൽ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. പ​രി​പാ​ടി​ക​ൾ​ക്ക് ഉ​ബൈ​സ് മു​സ്ത​ഫ, മു​സ്ത​ഫ തെ​ക്ക​ൻ, സ​ജി​ത്ത്, ഗി​രീ​ഷ്, ഖാ​ജ ജി​ഷ്തി, റി​റ്റി തോ​മ​സ്, വി​ൻ​സി ലി​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വ​രും ദി​വ​സ​ങ്ങ​ളി​ലും സൗ​ദി ക​ലാ​സം​ഘ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ​ങ്ങ​ളാ​യ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ത​ബൂ​ക്കി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Saudi Arts Association organizes Iftar gathering in Tabuk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.