സൗ​ദി അ​ഭി​ഭാ​ഷ​ക ഡോ. ​റ​ന അ​ബ്​​ദു​ൽ അ​സീ​സ്

അ​ബ്​​ദു​ൽ റ​ഹീ​മി​െൻറ മോ​ച​നം നി​ർ​ണാ​യ​ക​മാ​യ​ത് സൗ​ദി​യു​ടെ പെ​ൺ​ക​രു​ത്ത്

റി​യാ​ദ്: ആ​ഗോ​ള മ​ല​യാ​ളി സ​മൂ​ഹം ഒ​ന്ന​ട​ങ്കം പ്രാ​ർ​ഥ​ന​യോ​ടെ കാ​ത്തി​രു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്​​ദു​ൽ റ​ഹീ​മി​െൻറ മോ​ച​ന​ത്തി​ന് പി​ന്നി​ൽ സൗ​ദി വ​നി​ത അ​ഭി​ഭാ​ഷ​ക ഡോ. ​റ​ന അ​ബ്​​ദു​ൽ അ​സീ​സ് അ​ൽ ദ​ഹ്ബാ​നി​യു​ടെ അ​ടി​യു​റ​ച്ച നി​യ​മ​പോ​രാ​ട്ടം നി​ർ​ണാ​യ​ക​മാ​യി. റി​യാ​ദി​ലെ പ്ര​മു​ഖ നി​യ​മ​വി​ദ​ഗ്ദ്ധ​ൻ ഉ​സാ​മ അം​ബ​റു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു ഡോ. ​റ​ന റ​ഹീ​മി​നാ​യി കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്.

ദി​യാ​ധ​നം സ്വീ​ക​രി​ച്ച്, മ​രി​ച്ച സൗ​ദി പൗ​ര​െൻറ കു​ടും​ബം മാ​പ്പ് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് 2025 ജൂ​ലൈ ര​ണ്ടി​ന് റി​യാ​ദ് ക്രി​മി​ന​ൽ കോ​ട​തി റ​ഹീ​മി​െൻറ വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, കേ​സി​ൽ പൊ​തു​അ​വ​കാ​ശ​ത്തി​െൻറ ഭാ​ഗ​മാ​യി റ​ഹീ​മി​ന് വീ​ണ്ടും വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ച​തോ​ടെ കാ​ര്യ​ങ്ങ​ൾ സ​ങ്കീ​ർ​ണ​മാ​യി. റ​ഹീ​മും സ​ഹാ​യ​സ​മി​തി​യും വ​ലി​യ ആ​ശ​ങ്ക​യി​ലാ​യ ഈ ​ഘ​ട്ട​ത്തി​ലാ​ണ് ര​ക്ഷ​ക​യാ​യി ഡോ. ​റ​ന രം​ഗ​ത്തെ​ത്തു​ന്ന​ത്.

ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും അ​നു​കൂ​ല​വി​ധി നേ​ടി​യെ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്നു​മു​ള്ള ആ​ത്മ​വി​ശ്വാ​സം അ​വ​ർ റ​ഹീം സ​ഹാ​യ​സ​മി​തി​ക്ക് ന​ൽ​കി. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​െൻറ വാ​ദ​ങ്ങ​ളെ കൃ​ത്യ​മാ​യി പ്ര​തി​രോ​ധി​ക്കാ​ൻ വി​വി​ധ നി​യ​മ​വ്യ​വ​സ്ഥ​ക​ളും അ​നു​ബ​ന്ധ​ച​ട്ട​ങ്ങ​ളും അ​ടി​സ്ഥാ​ന​മാ​ക്കി സ​മ​ഗ്ര പ്ര​തി​രോ​ധ വാ​ദ​മു​ഖ​ങ്ങ​ൾ അ​വ​ർ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു.

വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ കോ​ട​തി പ​ല​ത​വ​ണ കേ​സ് വി​ധി പ​റ​യാ​ൻ മാ​റ്റി​വെ​ച്ചെ​ങ്കി​ലും, ഒ​ടു​വി​ൽ കേ​സി​െൻറ എ​ല്ലാ വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ച കോ​ട​തി റ​ഹീ​മി​െൻറ വ​ധ​ശി​ക്ഷ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി 20 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ​യാ​യി നി​ജ​പ്പെ​ടു​ത്തി പ്രാ​ഥ​മി​ക വി​ധി പു​റ​പ്പെ​ടു​വി​ച്ചു. പി​ന്നീ​ട് അ​പ്പീ​ൽ കോ​ട​തി​യും സു​പ്രീം കോ​ട​തി​യും ഈ ​വി​ധി ശ​രി​വെ​ക്കു​ക​യാ​യി​രു​ന്നു. ശി​ക്ഷ കാ​ലാ​വ​ധി ഇ​തി​ന​കം പൂ​ർ​ത്തി​യാ​യ​തി​നെ തു​ട​ർ​ന്ന് മേ​യ് 28ന് ​ജ​യി​ൽ മോ​ചി​ത​നാ​യ റ​ഹീം നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു.

അ​ബ്​​ദു​ൽ റ​ഹീ​മി​െൻറ കേ​സ് മാ​ത്ര​മ​ല്ല, ച​തി​ക്കു​ഴി​ക​ളി​ൽ​പെ​ട്ട നി​ര​വ​ധി പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് ഇ​തി​ന​കം ഡോ. ​റ​ന തു​ണ​യാ​യി​ട്ടു​ണ്ട്. 2024 ന​വം​ബ​റി​ൽ ല​ഹ​രി​വി​രു​ദ്ധ വി​ഭാ​ഗം പി​ടി​കൂ​ടി​യ ഒ​മ്പ​തം​ഗ സം​ഘ​ത്തി​ലെ അ​ഞ്ച് മ​ല​യാ​ളി​ക​ളെ​യും ഒ​രു ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യെ​യും നി​യ​മ​പോ​രാ​ട്ട​ത്തി​ലൂ​ടെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ​ത് ഇ​വ​രാ​യി​രു​ന്നു. കൂ​ടാ​തെ, വാ​ഹ​നാ​പ​ക​ട​ത്തി​ൽ സൗ​ദി യു​വ​തി മ​രി​ച്ച കേ​സി​ൽ അ​ഞ്ച് വ​ർ​ഷ​മാ​യി ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന എ​റ​ണാ​കു​ളം സ്വ​ദേ​ശി അ​ന​ന്തു​വി​െൻറ മോ​ച​നം സാ​ധ്യ​മാ​ക്കി​യ​തും ഡോ. ​റ​ന​യു​ടെ അ​ഭി​ഭാ​ഷ​ക മി​ക​വാ​യി​രു​ന്നു. എ​ന്നാ​ൽ, മ​ക​െൻറ മോ​ച​നം കാ​ണാ​ൻ കാ​ത്തു​നി​ൽ​ക്കാ​തെ അ​ന​ന്തു​വി​െൻറ മാ​താ​വ് മ​രി​ച്ച​ത് പ്ര​വാ​സ ലോ​ക​ത്തെ വ​ലി​യ നോ​വാ​യി മാ​റി.

പ്ര​മു​ഖ പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദീ​ഖ് തു​വ്വൂ​രാ​ണ് പ്ര​വാ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഈ ​സ​ങ്കീ​ർ​ണ​മാ​യ കേ​സു​ക​ളു​ടെ​യെ​ല്ലാം പ്ര​തി​ഭാ​ഗം ചു​മ​ത​ല​ക​ൾ നി​യ​മ​ത്തി​ൽ ഡോ​ക്ട​റേ​റ്റു​ള്ള ഡോ. ​റ​ന​യെ വി​ശ്വ​സി​ച്ച് ഏ​ൽ​പി​ച്ച​ത്. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രി​ൽ​നി​ന്ന് ഓ​ഫി​സ് ചെ​ല​വു​ക​ൾ മാ​ത്രം ഈ​ടാ​ക്കി കേ​സ് ന​ട​ത്തു​ന്ന ഇ​വ​ർ റി​യാ​ദി​ലെ പ്ര​വാ​സി​ക​ൾ​ക്ക് കാ​രു​ണ്യ​ത്തി​െൻറ പ്ര​തീ​കം കൂ​ടി​യാ​ണ്. മ​ല​യാ​ളി സ​മൂ​ഹം പൊ​തു​വെ നി​യ​മ​ങ്ങ​ളെ ബ​ഹു​മാ​നി​ക്കു​ന്ന​വ​രാ​ണെ​ന്നും, ക്രി​മി​ന​ൽ സ്വ​ഭാ​വ​മി​ല്ലാ​ത്ത അ​വ​ർ കേ​വ​ലം അ​റി​വി​ല്ലാ​യ്മ കൊ​ണ്ടാ​ണ് പ​ല​പ്പോ​ഴും ഇ​ത്ത​രം വ​ലി​യ നി​യ​മ​ക്കു​രു​ക്കു​ക​ളി​ൽ ചെ​ന്നു​പെ​ടു​ന്ന​തെ​ന്നും ഡോ. ​റ​ന സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

Tags:    
News Summary - Saudi Arabia's daughter's opinion was crucial in Abdul Rahim's release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.