ക്ഷേമ പെൻഷൻ ബാങ്ക് വഴി; തീരുമാനം ജനക്ഷേമ സർക്കാരിന്‍റെ കൈയ്യൊപ്പ് -ഒ.ഐ.സി.സി

ജിദ്ദ: കേരളത്തിലെ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ട് വഴി പെൻഷൻ നേരിട്ട് ലഭ്യമാക്കാനുള്ള വി.ഡി സതീശൻ സർക്കാരിെൻറ തീരുമാനം ജനക്ഷേമ ഭരണത്തിെൻറ വ്യക്തമായ അടയാളമാണെന്ന് ജിദ്ദയിൽ പ്രവർത്തിക്കുന്ന ഒ.ഐ.സി.സി പ്രവാസി സേവന കേന്ദ്രം സാരഥികൾ അഭിപ്രായപ്പെട്ടു.

വർഷങ്ങളായി ക്ഷേമ പെൻഷൻ ആശ്രയിച്ച് കഴിയുന്ന വയോജനങ്ങൾക്കും വിധവകൾക്കും ഭിന്നശേഷിക്കാർക്കും മറ്റ് അർഹരായ ഗുണഭോക്താക്കൾക്കും പെൻഷൻ തുക കൃത്യസമയത്ത് ലഭ്യമാക്കുക എന്നത് സർക്കാരിെൻറ പ്രാഥമിക ഉത്തരവാദിത്വമാണ്. ഇടനിലക്കാരെയും അനാവശ്യമായ കാലതാമസങ്ങളെയും ഒഴിവാക്കി ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് തുക എത്തിക്കുന്ന തീരുമാനം പെൻഷൻ വിതരണ രംഗത്ത് വലിയ മാറ്റത്തിന് വഴിയൊരുക്കും.

കേരളത്തിെൻറ വികസനത്തോടൊപ്പം സാധാരണ ജനങ്ങളുടെ ക്ഷേമത്തിനും തുല്യ പ്രാധാന്യം നൽകുന്ന നയങ്ങളാണ് കാലഘട്ടത്തിെൻറ ആവശ്യമാണ്‌. ജനങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കുന്ന ഓരോ തീരുമാനവും സർക്കാരിെൻറ ജനപക്ഷ നിലപാടിെൻറ തെളിവാണ്. ക്ഷേമ പെൻഷൻ ബാങ്ക് വഴി വിതരണം ചെയ്യാനുള്ള തീരുമാനം വി.ഡി. സതീശൻ സർക്കാരിെൻറ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് ഒരു പൊൻതൂവൽ കൂടിയാണെന്നും ഒ.ഐ.സി.സി പ്രവാസി സേവന കേന്ദ്രം സാരഥികൾ വ്യക്തമാക്കി. ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി ഓഫീസിൽ ചേർന്ന വാരാന്ത്യ യോഗത്തിൽ അസീസ്‌ ലാക്കൽ അധ്യക്ഷത വഹിച്ചു. ഫൈസൽ മക്കരപ്പറമ്പ്‌, ഗഫൂർ വണ്ടൂർ എന്നിവർ സംസാരിച്ചു. യു.എം. ഹുസ്സൈൻ മലപ്പുറം സ്വാഗതവും സമീർ പാണ്ടിക്കാട്‌ നന്ദിയും പറഞ്ഞു.

Tags:    
News Summary - Welfare Pension, Bank, Government, OICC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.