ജിദ്ദ നവോദയ ശറഫിയ ഏരിയാകമ്മിറ്റി കുഞ്ഞാലി രക്തസാക്ഷി ദിനാചരണ പരിപാടിയിൽ ഫൈസൽ കൊടശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തുന്നു
ജിദ്ദ: സഖാവ് കുഞ്ഞാലി രക്തസാക്ഷി ദിനാചരണം ജിദ്ദ നവോദയ ശറഫിയ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ നവോദയ സിസി ഓഫീസിൽ വച്ച് സംഘടിപ്പിച്ചു. കിസ്മത്ത് മമ്പാട് ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു. സലാം മമ്പാട് അധ്യക്ഷത വഹിച്ചു. ഫൈസൽ കൊടശ്ശേരി സഖാവ് കുഞ്ഞാലി അനുസ്മരണ പ്രഭാഷണം നടത്തി.
ഏറനാടിെൻറ പോരാട്ട ചരിത്രത്തിൽ തൊഴിലാളികളുടെയും സാധാരണക്കാരുടെയും അവകാശങ്ങൾക്കായി മുൻപന്തിയിൽ നിന്ന് പൊരുതിയ വിപ്ലവകാരിയായിരുന്നു സഖാവ് കുഞ്ഞാലിയെന്ന് അദ്ദേഹം ഓർമിച്ചു. മലയോര മേഖലയിലെ പാവപ്പെട്ട ജനവിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹത്തിെൻറ ത്യാഗനിർഭരമായ പ്രവർത്തനം തലമുറകൾക്ക് ആവേശം പകരുന്നതാണെന്നും അനുസ്മരണ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. ശ്രീകുമാർ മാവേലിക്കര, സി.എം അബ്ദുറഹ്മാൻ, മുജീബ് പൂന്താനം എന്നിവർ സംസാരിച്ചു. ഏരിയ ആക്ടിംഗ് സെക്രട്ടറി ഹക്കിം പാണ്ടിക്കാട് സ്വാഗതവും ട്രഷറർ ബിനു മുണ്ടക്കയം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.