ഗസ്സയിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള സൗദിയുടെ 65-ാമത് സഹായ വിമാനം ഈജിപ്തിലിറങ്ങി

ജിദ്ദ: ഗസ്സയിലെ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് സഹായമെത്തിക്കുന്നതിന്റെ ഭാഗമായി കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെ.എസ് റിലീഫ്) 65-ാമത് വിമാനം ബുധനാഴ്ച ഈജിപ്തിലെ അൽ അരീഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. സൗദി എംബസിയുമായി സഹകരിച്ചാണ് കെ.എസ് റിലീഫ് സഹായം എത്തിച്ചത്. ഭക്ഷ്യവസ്തുക്കൾ നിറച്ച വിമാനം ഗസ്സയിലേക്ക് റോഡ് മാർഗം കൊണ്ടുപോകും. കടുത്ത ക്ഷാമവും ദുരിതവും അനുഭവിക്കുന്ന ഗസ്സയിലെ ജനങ്ങൾക്ക് ആശ്വാസമേകാൻ സൗദി അറേബ്യ നൽകിവരുന്ന സഹായങ്ങളുടെ ഭാഗമാണ് ഈ നീക്കം. ഫലസ്തീൻ ജനതയോടുള്ള സൗഹൃദത്തിന്റെയും സഹാനുഭൂതിയുടെയും പ്രതീകമായാണ് സഹായം.

Tags:    
News Summary - Saudi Arabia's 65th aid plane for Gaza's suffering lands in Egypt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.