സൗദി ഫുട്ബാൾ ഫെഡറേഷെൻറ പരിശീലനം
യാംബു: 2027ലെ ഏഷ്യൻ കപ്പിന് ആതിഥ്യം വഹിക്കാൻ സൗദി ഒരുക്കങ്ങൾ നടത്തുന്നതിെൻറ ഭാഗമായി വനിത ഫുട്ബാൾ മികവ് വർധിപ്പിക്കാനുള്ള സമഗ്ര പദ്ധതികൾ ആവിഷ്കരിക്കുന്നു. ഇതിന് വൈവിധ്യമാർന്ന ആസൂത്രണങ്ങളാണ് സൗദി അറേബ്യന്‍ ഫുട്ബാള്‍ ഫെഡറേഷന് (സാഫ്) ഒരുക്കുന്നതെന്ന് എ.എഫ്.സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച 'ഹോസ്റ്റിങ് ബ്രോഷറി'ൽ വ്യക്തമാക്കുന്നു.
വനിത ഫുട്ബാള്‍ കളിക്കാരെ പ്രോത്സാഹിപ്പിക്കാനും പിന്തുണക്കാനും അവരുടെ കൂട്ടായ്മയെ ശക്തിപ്പെടുത്തുന്നതിനും കായിക മേഖലയില്‍ സ്ത്രീപങ്കാളിത്തത്തിെൻറ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തുന്നതിനും വേണ്ടി പരിശീലന പരിപാടികൾ നടത്തും.
രാജ്യത്ത് വനിത ഫുട്ബാൾ മത്സരങ്ങൾ സജീവമായത് അടുത്ത കാലത്താണ്. സാഫ് ബോര്‍ഡ് അംഗം അദ്വ അല്‍ ആരിഫിയുടെ മേധാവിത്തത്തിൽ പ്രത്യേക വനിത വകുപ്പ് രൂപവത്കരിച്ചിട്ടുണ്ട്. കായിക മേഖലയില്‍ ഭരണപരമായ തീരുമാനമെടുക്കുന്ന തലങ്ങളില്‍ സ്ത്രീകളുടെ സാന്നിധ്യം കാര്യക്ഷമമാക്കുന്നതിന് വനിത ഫുട്ബാളിെൻറ വികസനം സാധ്യമാക്കും. കായിക മന്ത്രാലയത്തിന് കീഴില്‍ വനിതകളുടെ കായികയിനങ്ങള്ക്കുവേണ്ടി ആവിഷ്കരിക്കുന്ന പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ സൗദി വനിത ടീമുകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ആസൂത്രണം നടക്കുന്നുണ്ട്.
വിഷന്‍ 2030െൻറ ലക്ഷ്യങ്ങള്‍ക്കനുസൃതമായി വനിത ഫുട്ബാളിനെ പ്രോത്സാഹിപ്പിക്കുന്നതു കൂടാതെ രാജ്യത്തുടനീളം സ്ത്രീപങ്കാളിത്തം ഉറപ്പിക്കുന്ന വിവിധ പരിശീലന കളരികള്‍ സംഘടിപ്പിക്കാനും സാഫ് പദ്ധതികൾ ഒരുക്കുന്നതായി സൗദി ഫുട്ബാൾ അസോസിയേഷെൻറ ഡയറക്ടർ ബോർഡ് അംഗവും വനിത ഫുട്ബോൾ വികസന ജനറൽ സൂപ്പർവൈസറുമായ അദ്വ അൽ ആരിഫി പറഞ്ഞു.
ഫുട്ബാൾ മേഖലയിൽ സൗദി വനിതകൾ ആദ്യ ചുവടുകളാണ് ഇപ്പോൾ എടുക്കുന്നതെങ്കിലും കായിക രംഗത്ത് വലിയൊരു കാഴ്ചപ്പാട് തങ്ങൾക്കുണ്ടെന്നും 2027ലെ ഏഷ്യൻ കപ്പിന് സൗദി ആതിഥേയത്വം വഹിക്കുന്നത് ഭാവിയിലേക്കുള്ള തങ്ങളുടെ പദ്ധതികളെ ത്വരിതപ്പെടുത്തുന്നതിന് ആക്കം കൂട്ടുമെന്നും അവർ കൂട്ടിച്ചേർത്തു.
2027 എ.എഫ്.സി ഏഷ്യൻ കപ്പിന് കളമൊരുക്കാൻ സൗദിക്ക് അവസരം ലഭിക്കുന്നതിലൂടെ ഏഷ്യയിലെ ദശലക്ഷക്കണക്കിന് ആരാധകർക്ക് വേറിട്ട ഫുട്ബാൾ അനുഭവം സമ്മാനിക്കാൻ കഴിയുമെന്ന് അധികൃതർ കണക്കുകൂട്ടുന്നു. ഏഷ്യൻ ഭൂഖണ്ഡത്തിലെ ഏറ്റവും ജനകീയ മത്സരത്തിന് സ്വാഗതമോതാൻ സൗദി ഒരുക്കം നടത്തുമ്പോൾ വനിത ഫുട്ബാൾ മേഖല കൂടുതൽ ഉണർവിലേക്ക് വരുന്നതും പ്രതീക്ഷിച്ചിരിക്കുകയാണ് കായിക ലോകം. സൗദി പെൺകുട്ടികളെ ഫുട്ബാൾ കളിക്കാൻ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം ആരംഭിച്ച കിങ്ഡം വിമൻസ് കമ്യൂണിറ്റി സോക്കർ ലീഗ് ശ്രേദ്ധയമായിരുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വനിത ടീമുകളുടെ നിലവാരം ഉയർത്താനും പദ്ധതി ലക്ഷ്യമിടുന്നു. രാജ്യത്തെ അഞ്ച് ദശലക്ഷത്തിലധികം ഫുട്ബാൾ ആരാധകരിൽ 33 ശതമാനം സ്ത്രീകളാണെന്നും അവരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.