ടോ​ളി​ഡോ​യി​ൽ യു.​എ​ൻ ടൂ​റി​സം ഓ​ർ​ഗ​നൈ​സേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ സൗ​ദി ടൂ​റി​സം മ​ന്ത്രി അ​ഹ​മ്മ​ദ് അ​ൽ ഖ​തീ​ബ് പ​​ങ്കെ​ടു​ത്ത​പ്പോ​ൾ

ടൂ​റി​സം മേ​ഖ​ല​യി​ൽ അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​ൻ സൗ​ദി

റി​യാ​ദ്: ആ​ഗോ​ള ടൂ​റി​സം മേ​ഖ​ല​യി​ൽ അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​തി​ബ​ദ്ധ​ത ആ​വ​ർ​ത്തി​ച്ച് സൗ​ദി അ​റേ​ബ്യ. സ്പെ​യി​നി​ലെ ടോ​ളി​ഡോ​യി​ൽ ന​ട​ന്ന യു.​എ​ൻ ടൂ​റി​സം ഓ​ർ​ഗ​നൈ​സേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ് കൗ​ൺ​സി​ലി​െൻറ 126ാമ​ത് സെ​ഷ​നി​ലാ​ണ് സൗ​ദി അ​റേ​ബ്യ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

യു.​എ​ൻ ടൂ​റി​സം ഓ​ർ​ഗ​നൈ​സേ​ഷ​നു​മാ​യും മ​റ്റ് അം​ഗ​രാ​ജ്യ​ങ്ങ​ളു​മാ​യും നി​ല​വി​ലു​ള്ള പ​ങ്കാ​ളി​ത്തം തു​ട​രു​മെ​ന്നും, ആ​ഗോ​ള ടൂ​റി​സ​ത്തി​െൻറ പു​രോ​ഗ​തി​യും പൊ​തു​വാ​യ ല​ക്ഷ്യ​ങ്ങ​ളും മു​ൻ​നി​ർ​ത്തി​യു​ള്ള അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണ​ത്തി​ന് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​മെ​ന്നും സൗ​ദി വീ​ണ്ടും ഉ​റ​പ്പി​ച്ചു. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​യു​ക്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്കാ​നും സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​നു​മു​ള്ള രാ​ജ്യ​ത്തി​െൻറ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് സൗ​ദി ഈ ​കൗ​ൺ​സി​ലി​ൽ പ​ങ്കെ​ടു​ത്ത​ത്.

ഭാ​വി​യി​ലെ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ൻ ടൂ​റി​സം മേ​ഖ​ല​യെ പ്രാ​പ്ത​മാ​ക്കു​ന്ന​തി​ന് സം​യു​ക്ത​വും പ്രാ​യോ​ഗി​ക​വു​മാ​യ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത സൗ​ദി ടൂ​റി​സം മ​ന്ത്രി അ​ഹ​മ്മ​ദ് അ​ൽ ഖ​തീ​ബ് പ്ര​സ്താ​വി​ച്ചു. ആ​ഗോ​ള സാ​മ്പ​ത്തി​ക-​ഭൗ​മ​രാ​ഷ്ട്രീ​യ വെ​ല്ലു​വി​ളി​ക​ൾ​ക്കി​ട​യി​ലും ടൂ​റി​സം മേ​ഖ​ല അ​തി​െൻറ പ്ര​തി​രോ​ധ​ശേ​ഷി​യും പൊ​രു​ത്ത​പ്പെ​ടാ​നു​ള്ള ശേ​ഷി​യും തെ​ളി​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

നി​ല​വി​ൽ ഇ​ത് ദേ​ശീ​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ പ്ര​ധാ​ന സ്തം​ഭ​മാ​യും വി​ക​സ​ന​ത്തി​െൻറ ചാ​ല​ക​ശ​ക്തി​യാ​യും മാ​റി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ഴി​ഞ്ഞ വ​ർ​ഷം റി​യാ​ദ് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച സം​ഘ​ട​ന​യു​ടെ പൊ​തു​സ​ഭ​യു​ടെ തീ​രു​മാ​ന​ങ്ങ​ളും, പ്ര​ത്യേ​കി​ച്ച് ‘ടൂ​റി​സ​ത്തി​െൻറ ഭാ​വി​യെ​ക്കു​റി​ച്ചു​ള്ള റി​യാ​ദ് പ്ര​ഖ്യാ​പ​ന​വും’ മ​ന്ത്രി യോ​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ആ​ഗോ​ള ടൂ​റി​സ​ത്തി​െൻറ സു​സ്ഥി​ര​മാ​യ വ​ള​ർ​ച്ച​യും സ​മൃ​ദ്ധി​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള വ്യ​ക്ത​മാ​യ ച​ട്ട​ക്കൂ​ടാ​ണ് റി​യാ​ദ് പ്ര​ഖ്യാ​പ​നം മു​ന്നോ​ട്ടു​വെ​ച്ച​തെ​ന്ന് അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു.

കൗ​ൺ​സി​ൽ യോ​ഗ​ത്തി​നി​ടെ ടൂ​റി​സം മ​ന്ത്രി അ​ഹ​മ്മ​ദ് അ​ൽ ഖ​തീ​ബ് ലോ​ക​മെ​മ്പാ​ടു​മു​ള്ള നി​ര​വ​ധി ടൂ​റി​സം മേ​ഖ​ലാ നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​ന്തോ​നേ​ഷ്യ, സ്പെ​യി​ൻ, ഈ​ജി​പ്ത് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ ടൂ​റി​സം മ​ന്ത്രി​മാ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ ഇ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. ടൂ​റി​സം രം​ഗ​ത്തെ അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ സാ​ധ്യ​ത​ക​ൾ, പ​രി​ശീ​ല​നം, അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ക്ക​ൽ എ​ന്നി​വ ല​ക്ഷ്യ​മി​ട്ടു​ള്ള സം​യു​ക്ത പ​രി​പാ​ടി​ക​ൾ​ക്കും പ​ദ്ധ​തി​ക​ൾ​ക്കും തു​ട​ക്കം കു​റി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​ങ്ങ​ൾ ഈ ​കൂ​ടി​ക്കാ​ഴ്ച​ക​ളി​ൽ ച​ർ​ച്ച​യാ​യി.

Tags:    
News Summary - Saudi Arabia to strengthen international cooperation in tourism sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.