സ​ർ​ക്കാ​ർ​സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന മു​ൻ​നി​ര രാ​ജ്യ​ങ്ങ​ളി​ൽ സൗ​ദി അ​റേ​ബ്യ​യും

ജി​ദ്ദ: സ​ർ​ക്കാ​ർ​സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ലും പൗ​ര​ന്മാ​രു​മാ​യി ഇ​ട​പ​ഴ​കു​ന്ന​തി​ലും മു​ൻ​നി​ര​യി​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യി സൗ​ദി അ​റേ​ബ്യ. ലോ​ക ബാ​ങ്ക് പു​റ​ത്തി​റ​ക്കി​യ ഗ​വ്​ ടെ​ക്​ (GovTech) റി​പ്പോ​ർ​ട്ട് പ്ര​കാ​ര​മാ​ണ്​ സ​ർ​ക്കാ​ർ​സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ലും പൗ​ര​ന്മാ​രു​മാ​യി ഇ​ട​പ​ഴ​കു​ന്ന​തി​ലും മു​ൻ​നി​ര​യി​ലു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ ആ​ദ്യ ഗ്രൂ​പ്പി​ൽ സൗ​ദി സ്ഥാ​നം നേ​ടി​യി​രി​ക്കു​ന്ന​ത്.

ഭ​ര​ണാ​ധി​കാ​രി​ക​ളി​ൽ​നി​ന്ന്​ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ​ക്ക്​ ല​ഭി​ക്കു​ന്ന പ​രി​ധി​യി​ല്ലാ​ത്ത പി​ന്തു​ണ​യും ഡി​ജി​റ്റ​ൽ സ​ർ​ക്കാ​ർ​സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തും ഉ​യ​ർ​ന്ന​നി​ല​വാ​ര​ത്തി​ൽ പൗ​ര​ന്മാ​രു​മാ​യി ഇ​ട​പ​ഴ​കു​ന്ന​തും സ​ഹാ​യ​ക​മാ​യെ​ന്ന്​ ഡി​ജി​റ്റ​ൽ ഗ​വ. അ​തോ​റി​റ്റി ഗ​വ​ർ​ണ​ർ എ​ൻ​ജി​നീ​യ​ർ അ​ഹ്​​മ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ​സ​വി​യാ​ൻ പ​റ​ഞ്ഞു.

വി​ഷ​ൻ 2030 അ​നു​സ​രി​ച്ച് ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ അ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്​ ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ ശ്ര​ദ്ധേ​യ പു​രോ​ഗ​തി കൈ​വ​രി​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച്​ ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ക​സി​ത രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലാ​ണ് സൗ​ദി അ​റേ​ബ്യ. ഇൗ ​നേ​ട്ടം എ​ല്ലാ മേ​ഖ​ല​ക​ളി​ലും സൗ​ദി അ​റേ​ബ്യ​യു​ടെ വി​ക​സ​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണ്.

Tags:    
News Summary - Saudi Arabia is one of the leading countries in providing government services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.