ദ​ഹ്​​റാ​നി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് സെൻറ​ർ ഫോ​ർ വേ​ൾ​ഡ് ക​ൾ​ച​ർ (ഇ​ത്​​റ)

സാം​സ്​​കാ​രി​ക, ക​ലാ​രം​ഗ​ത്ത്​ സൗ​ദി കു​തി​ക്കു​ന്നു

ദ​മ്മാം: സാം​സ്​​കാ​രി​ക, ക​ലാ​രം​ഗ​ത്ത്​ സൗ​ദി കു​തി​ക്കു​ന്ന​താ​യി പ​ഠ​നം. സ​ർ​ഗാ​ത്മ​ക​വും സാം​സ്​​കാ​രി​കു​മാ​യ രാ​ജ്യ​വ​ള​ർ​ച്ച​യു​ടെ ര​ണ്ടു​ വ​ർ​ഷ​ത്തെ പ​ഠ​ന റി​പ്പോ​ർ​ട്ട്​ ദ​ഹ്​​റാ​നി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് സെൻറ​ർ ഫോ​ർ വേ​ൾ​ഡ് ക​ൾ​ച​ർ (ഇ​ത്​​റ) പു​റ​ത്തു​വി​ട്ടു.

സൗ​ദി​യു​ടെ ഇ​ക്ക​ണോ​മി​ക്​ ഇ​ൻ​റ​ലി​ജ​ൻ​റ്​ യൂ​നി​റ്റി​െൻറ സ​ഹാ​യ​ത്തോ​ടെ സ​മ​ഗ്ര​മാ​യി ന​ട​ത്തി​യ പ​ഠ​ന​ത്തി​െൻറ ഫ​ല​മാ​ണ്​ പു​റ​ത്തു​വ​ന്ന​ത്. ലോ​കം മു​ഴു​വ​ൻ കോ​വി​ഡെ​ന്ന മ​ഹാ​മാ​രി സൃ​ഷ്​​ടി​ച്ച ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ​പെ​ട്ടു​പോ​യ കാ​ലം സൗ​ദി​യി​ൽ ക​ലാ​സാം​സ്​​കാ​രി​ക മേ​ഖ​ല​യെ ഏ​റെ പ​രി​േ​പാ​ഷി​പ്പി​ച്ച​താ​യാ​ണ്​ ക​ണ്ടെ​ത്ത​ൽ. സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളു​ടെ ശ​രി​യാ​യ സ്​​പ​ന്ദ​നം മ​ന​സ്സി​ലാ​ക്കി​യാ​ണ്​ റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​തെ​ന്നാ​ണ്​ ഇ​ത്​​റ​യു​ടെ പ​ഠ​ന റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്ന​ത്.

ബൈ​റൂ​ത്, കൈ​റോ, ദ​മ്മാം, ദു​ബൈ, ജി​ദ്ദ, കു​വൈ​ത്ത്​ സി​റ്റി, മ​നാ​മ, മ​സ്‌​ക​ത്ത്, റി​യാ​ദ്, ഷാ​ർ​ജ എ​ന്നീ 10 ന​ഗ​ര​ങ്ങ​ളി​ലാ​യി 5000ത്തി​ല​ധി​കം ആ​ളു​ക​ളി​ൽ​നി​ന്നു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ പ​ഠ​നം രൂ​പ​പ്പെ​ടു​ത്തി​യ​ത്. ന​യ​ത​ന്ത്ര വി​ദ​ഗ്​​ധ​ർ, അ​ക്കാ​ദ​മി​ക് വി​ദ​ഗ്ധ​ർ, ക​ലാ​കാ​ര​ന്മാ​ർ, ക്യൂ​റേ​റ്റ​ർ​മാ​ർ, ജീ​വി​ത​ത്തി​ലെ വി​വി​ധ ത​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന സാ​ധാ​ര​ണ​ക്കാ​ർ, 20ല​ധി​കം പ്രാ​ദേ​ശി​ക വി​ദ​ഗ്ധ​ർ തു​ട​ങ്ങി​യ​വ​രു​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​യാ​റാ​ക്കി​യ​താ​ണ്​ റി​പ്പോ​ർ​ട്ട്. മേ​ഖ​ല​യു​ടെ സാം​സ്കാ​രി​ക​വും സ​ർ​ഗാ​ത്മ​ക​വു​മാ​യ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളി​ലേ​ക്ക് വെ​ളി​ച്ചം​വീ​ശു​ന്ന​തി​നു​ള്ള വി​പു​ല​മാ​യ നി​ർ​ദേ​ശ​ങ്ങ​ളും പ​ഠ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഒ​രു രാ​ജ്യ​ത്തെ മാ​റ്റി​മ​റി​ക്കു​ന്ന​തി​ൽ ക​ല​ക്കും സം​സ്​​കാ​ര​ത്തി​നും വ​ലി​യ പ​ങ്കു​ണ്ട്, അ​തു​കൊ​ണ്ടു​ത​ന്നെ അ​തി​െൻറ പ​ഠ​ന​വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കേ​ണ്ട​ത്​ സാ​ധാ​ര​ണ ജ​ന​ങ്ങ​ളി​ൽ​നി​ന്നു​ത​ന്നെ​യാ​ക​ണ​മെ​ന്ന്​ 'ഇ​ത്​​റ'​യി​ലെ സ്ട്രാ​റ്റ​ജി ആ​ൻ​ഡ് പാ​ർ​ട്ണ​ർ​ഷി​പ്​ മേ​ധാ​വി ഫ​ത്​​മ അ​ൽ റ​ഷീ​ദ് പ​റ​ഞ്ഞു. ഇ​തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ സൗ​ദി​യു​ടെ സാം​സ്​​കാ​രി​ക, ക​ലാ​പ​ശ്ചാ​ത്ത​ല​ങ്ങ​ളെ വി​പു​ല​മാ​ക്കാ​നും പ​രി​​പോ​ഷി​പ്പി​ക്കാ​നും ക​ഴി​യും എ​ന്നും അ​ൽ റ​ഷീ​ദ്​ കൂ​ട്ടി​ച്ചേ​ർ​ത്തു. ച​രി​ത്ര​വും പൈ​തൃ​ക​വും ഏ​റ്റ​വും ജ​ന​പ്രി​യ​മാ​യ വി​ഷ​യ​മാ​യി ഉ​യ​ർ​ന്നു​വ​ന്നു എ​ന്നു​ള്ള​താ​ണ്​ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ വ​ള​ർ​ച്ച. അ​തോ​ടൊ​പ്പം സി​നി​മ​യു​ടെ വി​പു​ലീ​ക​ര​ണ​വും അ​ത്​ സൗ​ദി​യു​ടെ സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ പ്ര​ധാ​ന ഭാ​ഗ​മാ​യി മാ​റി​യ​തും ശ്ര​ദ്ധേ​യ​മാ​ണ്. സൗ​ദി​യി​ലെ ഗ്രാ​മ​ങ്ങ​ളി​ലെ പാ​ര​മ്പ​ര്യ​ക​ല​ക​ളെ​യും അ​വ​രു​ടെ സം​ഘ​ങ്ങ​ളെ​യും കൂ​ടു​ത​ൽ പി​ന്തു​ണ​കൊ​ടു​ത്ത്​ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രേ​ണ്ട​തു​ണ്ടെ​ന്നും പ​ഠ​നം നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്.

പ​ഠ​ന​വി​ഷ​യ​ങ്ങ​ളി​ൽ ക​ല​യും സം​സ്​​കാ​ര​വും ഉ​ൾ​പ്പെ​ടു​ത്തു​ക​യും അ​ത്​ ജീ​വി​ത​ഭാ​ഗ​മാ​യി മാ​റ്റു​ക​യും ​േവ​ണം.

ലോ​ക സം​സ്​​കാ​ര​ങ്ങ​ളെ​യും ക​ല​ക​ളെ​യും അ​ടു​ത്ത​റി​യു​ക​യും സൗ​ദി​യെ പു​റം​േ​ലാ​ക​ത്തി​െൻറ വി​ശാ​ല​ത​യി​ലേ​ക്ക്​ ഉ​യ​ർ​ത്തി​െ​ക്കാ​ണ്ടു​വ​രു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ്​ ഇ​ത്​​റ​യു​ടെ ല​ക്ഷ്യം. സൗ​ദി​യു​ടെ ച​രി​ത്ര​ത്തി​ൽ തു​ല്യ​ത​യി​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന​മി​ക​വി​ലാ​ണ്​ ഇ​തു​വ​രെ 'ഇ​ത്​​റ'​യു​ള്ള​ത്. പു​തി​യ പ​ഠ​ന​റി​പ്പോ​ർ​ട്ടും ന​ട​പ​ടി​ക​ളും സൗ​ദി​യെ ക​ലാ​പ​ര​മാ​യി കൂ​ടു​ത​ൽ മു​ന്നോ​ട്ടു​ന​യി​ക്കു​ന്ന​തി​ന്​ മാ​ർ​ഗ​നി​ർ​ദേ​ശ​മാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. 

Tags:    
News Summary - Saudi Arabia is booming in the field of culture and art

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.