സൗദിയിൽ ഇഖാമ കാലാവധി കഴിഞ്ഞവർക്കും ഹുറൂബുകാർക്കും നാടണയാൻ അവസരം

റിയാദ്: ഇഖാമ കാലാവധി കഴിഞ്ഞവർക്കും ഹുറൂബുകാർക്കും നാടണയാൻ അവസരമൊരുക്കി ഇന്ത്യൻ എംബസി രജിസ്​ട്രേഷൻ ആരംഭിച്ചു. സ്​പോൺസറുടെ അടുത്ത്​ നിന്ന്​ ഒളിച്ചോടിയ കേസ്​ (ഹുറൂബ്​), വിവിധ തരം കേസുകളിന്മേലുള്ള വാറൻറ്​ (മത്​ലൂബ്​), ഇഖാമ കാലാവധി അവസാനിക്കൽ, വിവിധ സാമ്പത്തിക പിഴകൾ തുടങ്ങിയ പലവിധ നിയമപ്രശ്​നങ്ങൾ നേരിടുന്നവർക്ക്​ ഫൈനല്‍ എക്‌സിറ്റ് ലഭ്യമാക്കുന്നതിന് വേണ്ടിയാണ്​ എംബസി സ്വന്തം വെബ്​സൈറ്റിൽ രജിസ്‌ട്രേഷന്‍ ആരംഭിച്ചത്​. 

വെബ്​സൈറ്റിൽ നേരിട്ട്​ തന്നെ വിവരങ്ങൾ നൽകി പൂരിപ്പിക്കാൻ കഴിയും വിധം അപേക്ഷ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്​. www.eoiriyadh.gov.in/alert_detail/?alertid=45 എന്ന ലിങ്ക് വഴി രജിസ്​റ്റര്‍ ചെയ്യാം. ഇഖാമയിലെ പേര് അറബിയില്‍ രേഖപ്പെടുത്തണം. 

മൊബൈല്‍ നമ്പര്‍, വാട്‌സാപ് നമ്പര്‍, ഇന്ത്യയിലെ മൊബൈല്‍ നമ്പര്‍, ഇമെയില്‍, സൗദിയില്‍ ജോലി ചെയ്യുന്ന പ്രവിശ്യ, പാസ്‌പോര്‍ട്ട് വിവരങ്ങള്‍, ഇഖാമ വിവരങ്ങള്‍ എന്നിവയും രേഖപ്പെടുത്തണം. ഹുറൂബ്, മത്‌ലൂബ്, വിവിധ പിഴകളുള്ളവര്‍ ഏതു ഗണത്തിലാണെന്ന്​ രേഖപ്പെടുത്തണം.

Tags:    
News Summary - Saudi Arabia Iqama Indian Embassy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.