വാഹനാപകടത്തിൽ ഖത്തർ ഉദ്യോഗസ്ഥർ മരിച്ച സംഭവം; അനുശോചനമറിയിച്ച് സൗദി അറേബ്യ

റിയാദ്: ഈജിപ്തിലെ ഷറം അൽഷെയ്ഖിലേക്കുള്ള പാതയിലുണ്ടായ വാഹനാപകടത്തിൽ ഖത്തറിൽ നിന്നുള്ള മൂന്ന് ഉദ്യോഗസ്ഥർ മരിച്ച സംഭവത്തിൽ സൗദി അറേബ്യ അനുശോചനം രേഖപ്പെടുത്തി. സഹോദര രാജ്യമായ ഖത്തറിലെ സർക്കാരിനും ജനങ്ങൾക്കും സൗദി വിദേശകാര്യ മന്ത്രാലയം ആത്മാർത്ഥമായ അനുശോചനം അറിയിച്ചു. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് ഉദ്യോഗസ്ഥർ അപകടത്തിൽപ്പെട്ടത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും രാജ്യം അവർക്ക് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. അപകടത്തിൽ പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആത്മാർത്ഥമായി ആശംസിക്കുന്നതായും പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - Saudi Arabia expresses condolences over death of Qatari officials in car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.