സൗദിയിൽ ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികൾക്ക്​ ലെവി ചുമത്താൻ തീരുമാനം

ജിദ്ദ: സൗദിയിൽ ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികൾക്ക്​ ലെവി ചുമത്താൻ തീരുമാനം. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള സ്വദേശികളും രണ്ടിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള വിദേശികളുമാണ് ലെവി അടക്കേണ്ടത്ചുമത്താൻ സൗദി മന്ത്രിസഭ തീരുമാനിച്ചത്​.

നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള സൗദി പൗരനും രണ്ടിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള താമസക്കാരനും​ ഒരോ വ്യക്തിക്കും വർഷത്തിൽ 9,600 റിയാൽ തോതിൽ ലെവി ചുമത്താൻ മന്ത്രിസഭ തീരുമാനിച്ചതായി മാനവ വിഭവശേഷി മന്ത്രാലമാണ്​ വ്യക്തമാക്കി​ത്​.

എന്നാൽ ഇതിനായി രൂപവത്​കരിച്ച സമിതി നിശ്ചയിച്ച വ്യവസ്ഥകളനുസരിച്ച്​ മെഡിക്കൽ കെയർ കേസുകൾ, ഭിന്നശേഷിക്കാർക്കുള്ള പരിചരണ കേസുകൾ തുടങ്ങി മാനുഷികമായ പരിഗണന ആവശ്യമുള്ള കേസുകളെ തീരുമാനത്തിൽ നിന്ന്​ ഒഴിവാക്കുമെന്നും മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു.

തീരുമാനം രണ്ട്​ ഘട്ടങ്ങളിലായാണ്​ നടപ്പിലാക്കുക. ആദ്യ ഘട്ടം 2022 മെയ്​ 22 മുതലും രണ്ടാം ഘട്ടം 2023 മെയ്​ 13 മുതലുമായിരിക്കും ആരംഭിക്കുക. ആദ്യഘട്ടത്തിൽ നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള സൗദി പൗരനും രണ്ടിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള താമസക്കാർക്കും വേണ്ടി പുതിയ വിസയിൽ രാജ്യത്തെത്തുന്ന ഗാർഹിക തൊഴിലാളികൾക്ക്​ മാത്രമായിരിക്കും ലെവി നടപ്പാക്കുക. രണ്ടാം ഘട്ടത്തിൽ നിലവിലുള്ളതും പുതുതായി വരുന്നതുമായ ഗാർഹിക തൊഴിലാളികൾക്ക് ലെവി അടക്കേണ്ടിവരുമെന്നും മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - Saudi Arabia decided to impose levy on domestic workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.