റോഡ്​ മുറിച്ചുകടക്കുന്നതിനിടയിൽ വാഹനമിടിച്ച്  മലയാളി യുവാവ് അബഹയിൽ മരിച്ചു

അബഹ: റോഡ്​ മുറിച്ചുകടക്കുന്നതിനിടയിൽ വാഹനം ഇടിച്ച്​ മലയാളി യുവാവ് ദക്ഷിണ സൗദിയിലെ അബഹയിൽ​ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ അരക്കുപറമ്പ് പുത്തൂർ  ഓങ്ങോട്ടിൽ സ്വദേശി വലിയ പീടികക്കൽ അബ്​ദുറഹീം (35) ആണ് മരിച്ചത്. അൽബാഹ റോഡിൽ അബഹയിൽ നിന്നും 200 കിലോമീറ്റർ അകലെ സബ്​ത്​ അൽഅലായ  എന്ന സ്ഥലത്താണ് സംഭവം. തിങ്കളാഴ്ച രാത്രി റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വദേശി പൗര​​െൻറ വാഹനം വന്നിടിച്ചായിരുന്നു അപകടം.

 ഇടിയുടെ ആഘാതത്തിൽ  ദൂരേക്ക് തെറിച്ച് വീണ് തത്സമയം തന്നെ മരണം സംഭവിച്ചു. 14 വർഷമായി പ്രവാസിയായ അബ്​ദുറഹീം ജിദ്ദയിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. സ്കൂൾ  അവധി ആയതിനാൽ സ്‌പോൺസറുടെ ജന്മനാടായ സബ്​തു അൽഅലായയിൽ മൂന്ന് ദിവസം മുമ്പാണ് എത്തിയത്. സ്‌പോൺസർക്ക് മരുന്ന് വാങ്ങാനായി ടൗണിൽ  വാഹനം നിർത്തി മെഡിക്കൽ ഷോപ്പിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം. 

പിതാവ്: മുഹമ്മദ് കുട്ടി, മാതാവ്: ആയിഷ, ഭാര്യ: ഷബ്‌ന ഷെറിൻ,  മക്കൾ: ദിയ ഫർഷ (അഞ്ച്), റൂഹ (രണ്ട്). സഹോദരങ്ങൾ: റജൂബ, റൈഹാനത്ത്, റജീന. സഹോദരീ ഭർത്താക്കന്മാർ: മുസ്തഫ, അയ്യൂബ്, റഫീഖ്. സബ്​ത്​ അൽഅലായ  സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നിയമനടപടികൾ പൂർത്തിയാക്കാൻ  ഇന്ത്യൻ സോഷ്യൽ ഫോറം അലായ പ്രസിഡൻറ്​ നാസർ നാട്ടുകൽ രംഗത്തുണ്ട്. 

Tags:    
News Summary - saudi arabia covid accident death -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.