കോവിഡ്​: സൗദിയിൽ പ്രതിദിന മരണ സംഖ്യ വീണ്ടും കുറഞ്ഞു

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ മൂലമുള്ള പ്രതിദിന മരണസംഖ്യ വീണ്ടും കുറഞ്ഞു. തിങ്കളാഴ്​ച രാജ്യത്താകെ 16 മരണങ്ങൾ മാത്രമാണ്​ റിപ്പോർട്ട്​ ചെയ്​തത്​.എന്നാൽ പുതിയ കോവിഡ്​ കേസുകളുടെ കാര്യത്തിൽ നേരിയ വർധനവുണ്ടായി. ഒരു മാസത്തിനിടെ സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തെക്കാൾ മുകളിലായി പുതുതായിരോഗം ബാധിച്ചവരുടെ എണ്ണം. 357 പേർ​ രോഗമുക്തരായപ്പോൾ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​ 381 പേർക്കാണ്​​.

ആകെ റിപ്പോർട്ട്​ ചെയ്​ത 342,583 പോസിറ്റീവ്​ കേസുകളിൽ 328,895 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.1 ശതമാനമായി തുടരുന്നു. ആകെ മരണസംഖ്യ 5201 ആയി. മരണനിരക്ക്​ 1.5ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 8487 പേരാണ്​. അതിൽ 844 പേരുടെ നില ഗുരുതരമാണ്​. 24 മണിക്കൂറിനിടെ പുതിയ കോവിഡ്​കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ മദീനയിലാണ്, 60. യാംബു​​ 42, റിയാദ്​​ 27, മുബറസ്​ 19, ഹുഫൂഫ്​ 18, ഹാഇൽ​ 18, അബഹ​​ 10, നജ്​റാൻ​ 9, ജിദ്ദ 8, വാദി ദവാസിർ 8, മജ്​മഅ​ 7, ഖമീസ്​ മുശൈത്ത്​ 6 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.