റിയാദ്: സൗദി അറേബ്യയിൽ രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു. മരണ സംഖ്യ നൂറ് കവിഞ്ഞു. രോഗമുക്തർ ആയിരത്തഞ്ഞൂ റോളവുമായി. പുതുതായി 1122 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 10484 ആയി. തിങ്കളാഴ്ച ആറ ുപേർ കൂടി മരിച്ച് ആകെ മരണസംഖ്യ 103 ആയി. എന്നാൽ 92പേർക്ക് പുതുതായി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 1490 ആയി . ആകെ രോഗബാധിതരിൽ 27 ശതമാനം മാത്രമാണ് സൗദി പൗരന്മാർ.
73 ശതമാനവും വിദേശികളാണ്. ഒരു മാസം മാത്രം പ്രായമായ കുഞ്ഞ് മുതൽ 96 വയസ് വരെ പ്രായമുള്ളവർ രോഗികളിലുണ്ട്. 8891 പേരാണ് ചികിത്സയിൽ തുടരുന്നത്. ഇതിൽ 88 പേരുടെ നില ഗുരുതരമാണ്. അവർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇൗ ദിവസങ്ങളിൽ രോഗികളുടെ എണ്ണത്തിൽ ഇത്ര വർധനയുണ്ടാവുന്നത് ആരോഗ്യ വകുപ്പ് ഫീൽഡിലിറങ്ങി ആളുകൾക്കിടയിൽ പരിശോധന നടത്തുന്നത് കൊണ്ടാണെന്നും വരും ദിവസങ്ങളിൽ സംഖ്യ വൻതോതിൽ ഉയരാമെന്നും ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ വാർത്താസേമ്മളനത്തിൽ പറഞ്ഞു.
അതേസമയം തിങ്കളാഴ്ച മരിച്ച ആറുപേരും വിദേശികളാണെന്നും അഞ്ചുപേർ മക്കയിലും ഒരാൾ ജിദ്ദയിലുമാണ് മരിച്ചതെന്നും പതിവ് വാർത്താസമ്മേളനത്തിൽ ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി പറഞ്ഞു. മരണപ്പെട്ടവർ 23നും 70നും ഇടയിൽ പ്രായമുള്ളവരാണ്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ മക്കയാണ് തുടർച്ചയായി മുന്നിലാണ്. ഇവിടെ രോഗികളുടെ എണ്ണം 2552 ആയി.
പുതിയ രോഗികൾ: മക്ക (402), റിയാദ് (200), ജിദ്ദ (186), മദീന (120), ദമ്മാം (78), ഹുഫൂഫ് (63), ജുബൈൽ (39), ത്വാഇഫ് (16), അൽഖോബാർ (അഞ്ച്), അബഹ (മൂന്ന്), ബുറൈദ (മൂന്ന്), നജ്റാൻ (മൂന്ന്), അൽമദ്ദ (ഒന്ന്), യാംബു (ഒന്ന്), സുൽഫി (ഒന്ന്), ദറഇയ (ഒന്ന്)
മരണസംഖ്യ: മക്ക (37), മദീന (32), ജിദ്ദ (18), റിയാദ് (4), ഹുഫൂഫ് (3), ജീസാൻ (ഒന്ന്), ഖത്വീഫ് (ഒന്ന്), ദമ്മാം (ഒന്ന്), അൽഖോബാർ (ഒന്ന്), ഖമീസ് മുശൈത്ത് (ഒന്ന്), ബുറൈദ (ഒന്ന്), ജുബൈൽ (ഒന്ന്), അൽബദാഇ (ഒന്ന്), തബൂക്ക് (ഒന്ന്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.