കെ.എസ് റിലീഫ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സുഡാനിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നു
ജിദ്ദ: സൗദി അറേബ്യയുടെ ജീവകാരുണ്യ ഏജൻസിയായ കെ.എസ് റിലീഫ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സിറിയ, സുഡാൻ രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യസഹായ പദ്ധതികൾ തുടരുന്നു. വിവിധ പ്രകൃതി ദുരന്തങ്ങളിലും മറ്റും പെട്ട് പ്രയാസമനുഭവിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് പ്രയോജനം ലഭിക്കുന്ന വിവിധ മാനുഷിക സഹായ പദ്ധതികളാണ് നടപ്പാക്കുന്നത്. ഭക്ഷണസാധനങ്ങൾ നിറച്ച 2,339 പെട്ടികളുടെ വിതരണം ഇരു രാജ്യങ്ങളിലും കഴിഞ്ഞ ദിവസം പൂർത്തിയാക്കിയതായി സൗദി പ്രസ് ഏജൻസി ബുധനാഴ്ച റിപ്പോർട്ട് ചെയ്തു.
അലെപ്പോയിലെ സിറിയക്കാർക്ക് 1,339 ഭക്ഷണ കിറ്റുകൾ ലഭിച്ചു. സുഡാനിലെ ബ്ലൂ നൈൽ സ്റ്റേറ്റിൽ 4,686 പേർക്ക് 1,000 കിറ്റുകളും എത്തിച്ചുകൊടുത്തതായി അധികൃതർ അറിയിച്ചു. പെരുന്നാൾ ദിവസം ഭക്ഷ്യക്ഷാമം പരിഹരിക്കുകയെന്ന സൗദിയുടെ പ്രതിബദ്ധതയെ സഹായ വിതരണം പ്രതിഫലിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള പ്രതിസന്ധിയിലായ സമൂഹങ്ങൾക്ക് സൗദി അറേബ്യ ആവശ്യമായ സഹായം നൽകുന്നത് ഇപ്പോഴും തുടരുകയാണെന്നും കെ.എസ് റിലീഫ് വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.