ഗസ്സയിലെ ഇസ്രായേൽ ആക്രമണം: സൗദി അറേബ്യ ശക്തമായി അപലപിച്ചു

യാംബു: ഗസ്സയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് കഴിഞ്ഞ ദിവസം ഇസ്രായേൽ അധിനിവേശ സേന നടത്തിയ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു.

അന്താരാഷ്ട്ര മാനുഷിക നിയമങ്ങളെ നഗ്നമായി അവഗണിച്ചുകൊണ്ട് സാധാരണക്കാരായ ഫലസ്തീനികൾ താമസിക്കുന്നിടത്ത് നടത്തിയ വ്യോമാക്രമണത്തിൽ 240 ലേറെ പേർ മരിച്ചു. കൊല്ലപ്പെട്ടവരിൽ നിരവധി സ്ത്രീകളും കുട്ടികളുമുണ്ട്. 200 ലേറെ പേർക്കാണ് പരിക്കേറ്റിരിക്കുന്നത്.

റമദാൻ മാസത്തിലുണ്ടായ ഇസ്രായേൽ ക്രൂരതയിൽ അന്താരാഷ്ട്ര സമൂഹത്തോട് അടിയന്തര നടപടി സ്വീകരിക്കണമെന്നും മാനുഷിക ദുരിതങ്ങൾക്ക് അറുതി വരുത്താൻ കഴിയേണ്ടതുണ്ടെന്നും സൗദി ആവശ്യപ്പെട്ടു.

രാജ്യം ഫലസ്തീൻ ജനതക്കൊപ്പം നിൽക്കുമെന്നും രാജ്യത്തിന്റെ പിന്തുണയുണ്ടാകുമെന്നും ആക്രമണത്തെ അപലപിച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ സൗദി വിദേശ മന്ത്രാലയം വ്യക്തമാക്കി. ദീർഘകാലമായി തുടരുന്ന ഇസ്രായേൽ ആതിക്രമം അവസാനിപ്പിക്കാനും സാധാരണക്കാർക്ക് ആവശ്യമായ സംരക്ഷണം നൽകാനും എല്ലാ ശ്രമങ്ങളും നടത്താൻ അന്താരാഷ്ട്ര സമൂഹത്തോട് മന്ത്രാലയം ആവശ്യപ്പെട്ടു

Tags:    
News Summary - Saudi Arabia condemns Israel's renewed attacks on Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.