റിയാദ്: സിറിയയിലെ അഞ്ച് വ്യത്യസ്ത പ്രദേശങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തെ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഇത് ഡസൻ കണക്കിന് സിവിലിയന്മാർക്കും സൈനികർക്കും പരിക്കേൽക്കാനിടയായി.
അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനത്തിലൂടെ സിറിയയുടെയും മേഖലയുടെയും സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാകാനുള്ള ഇസ്രായേൽ അധിനിവേശ അധികാരികളുടെ ശ്രമങ്ങളെ തള്ളിക്കളയുന്നുവെന്ന് സൗദി ആവർത്തിച്ചു.
സിറിയയിലും മേഖലയിലും തുടരുന്ന ഇസ്രയേൽ ലംഘനങ്ങൾക്കെതിരെ ഗൗരവത്തോടെയും ദൃഢനിശ്ചയത്തോടെയും നിലകൊള്ളാനും അവർക്കുവേണ്ടി അന്താരാഷ്ട്ര ഉത്തരവാദിത്ത സംവിധാനങ്ങൾ സജീവമാക്കാനും അന്താരാഷ്ട്ര സമൂഹം പ്രത്യേകിച്ച് രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾ തങ്ങളുടെ പങ്ക് വഹിക്കേണ്ടതിന്റെയും ആവശ്യകത സൗദി ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.