എംബസിയിൽ ഒൗട്ട്​ പാസ്​ വിതരണം ആരംഭിച്ചു

റിയാദ്: ഇതുവരെ അപേക്ഷിച്ചവരുടെ ഒൗട്ട് പാസ് വിതരണം റിയാദ് ഇന്ത്യൻ എംബസിയിലും ജിദ്ദ കോൺസുലേറ്റിലും ആരംഭിച്ചു. വരും ദിവസങ്ങളിലും തുടരും. അപേക്ഷിക്കുേമ്പാൾ നൽകുന്ന നമ്പറും തീയതിയും പ്രകാരമാണ് വിതരണം. അതനുസരിച്ച് ചൊവ്വാഴ്ച 300ഒാളം പേരുടെ ഒൗട്ട് പാസാണ്വിതരണം ചെയ്തത്. 

അടുത്ത പട്ടിക പ്രകാരം ബുധനാഴ്ച 600ഒാളം ഒൗട്ട് പാസുകൾ വിതരണം ചെയ്തേക്കും. അതേസമയം എക്സിറ്റിന് വഴി തേടുന്നവരുടെ എണ്ണം നാളുകൾ കഴിയുേന്താറും വർധിക്കുകയാണ്. എംബസിയിലും അതി​െൻറ അധികാര പരിധിയിലുള്ള വിവിധ സേവന കേന്ദ്രങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. 
എംബസിയുടെ പരിധിയിൽ ചൊവ്വാഴ്ച 898 ഒൗട്ട് പാസ് അപേക്ഷകർ എത്തി. ജിദ്ദയിൽ കോൺസുലേറ്റിൽ 160 അപേക്ഷകരും എത്തി. ഇതോടെ മൊത്തം ഒൗട്ട് പാസ് അപേക്ഷകരുടെ എണ്ണം ആറു ദിവസത്തിനിടെ 6062 ആയി. ഇന്ത്യൻ എംബസിയിലടക്കം ഒൗട്ട് പാസ് വിതരണം ആരംഭിച്ചതോടെ ജവാസാത്തി​െൻറ എക്സിറ്റ് വിസ കേന്ദ്രങ്ങളിലും തിരക്കേറി. റിയാദ് മലസിലെ പഴയ നൂറ യൂനിവേഴ്സിറ്റിയിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ ചൊവ്വാഴ്ച ജവാസാത്ത് മേധാവി സുലൈമാൻ അബ്ദുൽ അസീസ് അൽയഹ്യ സന്ദർശനം നടത്തി. പ്രവർത്തനങ്ങൾ വിലയിരുത്തി. 

ഇവിടെയെത്തിയ ഇന്ത്യൻ എംബസി സംഘത്തോടും അദ്ദേഹം വിവരങ്ങൾ ആരാഞ്ഞു. മുഴുവൻ നിയമലംഘകരും ഇൗ പൊതുമാപ്പ് അവസരം ഉപയോഗപ്പെടുത്തണമെന്നും ജൂൺ 24ന് ശേഷം ശക്തമായ പരിശോധനയും നിയമ നടപടികളുമുണ്ടാവുമെന്നും അദ്ദേഹം ഒാർമിപ്പിച്ചു. ചൊവ്വാഴ്ചയും നൂറുകണക്കിനാളുകളാണ് എക്സിറ്റ് വിസ തേടി ഇൗ കേന്ദ്രത്തിലെത്തിയത്. 

വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. യൂനിവേഴ്സിറ്റിയിലെ വിശാലമായ കെട്ടിടത്തിനുള്ളിൽ നിരവധി കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. വിരൽ, കണ്ണ് അടയാളങ്ങൾ പരിശോധിക്കാനും ഫോേട്ടാ എടുക്കാനും എല്ലാം സൗകര്യമുണ്ട്. ഒാരോ കൗണ്ടറും ക്യൂ സംവിധാനത്തിലാണ് ആവശ്യക്കാരെ സ്വീകരിക്കുന്നത്. എക്സിറ്റ് നടപടികൾ വേഗത്തിൽ പൂർത്തീകരിക്കാൻ ആവശ്യമായ ഉദ്യോഗസ്ഥർ ഇൗ കൗണ്ടറുകളിലെല്ലാം പ്രവർത്തന നിരതരാണ്. വേനൽ ആരംഭിച്ചതിനാൽ ആളുകൾ പ്രയാസപ്പെടാതിരിക്കാൻ ആവശ്യമായ ശീതീകരണികൾ സ്ഥാപിച്ചിട്ടുണ്ട്. 

കാത്തുനിന്ന് ബുദ്ധിമുട്ടാതിരിക്കാൻ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്ഥരുൾപ്പെടെ സേവന കേന്ദ്രത്തിൽ തുടർച്ചയായി സന്ദർശനം നടത്തി സേവനങ്ങൾ കുറ്റമറ്റതാക്കുന്നതിനുള്ള ശ്രമവും നടക്കുന്നു. ചൊവ്വാഴ്ച ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ കോൺസൽ അനിൽ നൊട്ട്യാൽ കേന്ദ്രം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. എംബസി ഉദ്യോഗസ്ഥരായ യൂസുഫ് കാക്കഞ്ചേരി, റഹീസ്,  വളണ്ടിയർമാരായ ശിഹാബ് കൊട്ടുകാട്, അശ്റഫ് വടക്കേവിള, സലീം മാഹി, സൂര്യ ശങ്കർ എന്നിവർ ആളുകളെ സഹായിക്കാനെത്തിയിരുന്നു. എംബസി സംഘത്തി​െൻറ സേവനം എല്ലാ ദിവസവും ഇവിടെയുണ്ടാവും.

Tags:    
News Summary - saudi amnesty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.