??????????????????? ????????? ?????? ??????????????? ????????????? ?????????

അൽബാഹയിൽ 1,800 നിയമലംഘകർ പിടിയിലായി 

റിയാദ്​: പൊതുമാപ്പ്​ കാലാവധിയിലും അതിന്​ ശേഷവുമായി കഴിഞ്ഞ രണ്ടുമാസത്തിനിടെ നിയമലംഘകരായ 1,800 വിദേശ തൊഴിലാളികൾ അൽബാഹയിൽ പിടിയിലായി. തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചവരും അതിർത്തി നുഴഞ്ഞുകയറ്റക്കാരുമായ അനധികൃതരാണ്​ പൊലീസ്​ കസ്​റ്റഡിയിലായതെന്ന്​ അൽബാഹ റീജനൽ പൊലീസ്​ വക്​താവ്​ കേണൽ സാദ്​ ത്രാദ്​ അറിയിച്ചു. താമസ, തൊഴിൽ നിയമലംഘകരായ 597 പേരും പൗരത്വം തെളിയിക്കാനാവാത്ത 125 പേരും ഇഖാമയുടെ കാലാവധി കഴിഞ്ഞ 667 പേരും സ്​പോൺസറുടെ അടുത്തുനിന്ന്​ ഒളിച്ചോടി ‘ഹുറൂബ്​’ കേസിൽ പെട്ട 66 പേരും സ്​പോൺസർ മാറി ജോലി ചെയ്​ത ആറുപേരും സ്വന്തം സംരംഭങ്ങൾ നടത്തിവന്ന 45 പേരും സ്​പോൺസറുടെ കീഴിൽ ജോലിക്ക്​ ഹാജരാകാതെ മാറിനിന്ന 37 പേരും മറ്റ്​ നിയമലംഘനങ്ങൾ നടത്തിയ 31 പേരുമാണ്​ പിടിയിലായത്​. പൊതുമാപ്പിന്​ ശേഷവും ​നിയമലംഘകരെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണെന്നും പിടിക്കപ്പെടുന്നവർ കടുത്ത ശിക്ഷാനടപടി നേരിടേണ്ടിവരുമെന്നും കേണൽ സാദ്​ വ്യക്​തമാക്കി.
Tags:    
News Summary - saudi amnesty-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.