???? ?????? ????? ????? ??????????? ????? (????.??.??.??????) ?????????? ???? ???????? ??? ????? ??? ??????? ?????? ???? ?????? ?????????? ????? ?????????? ??????? ?????? ?????? ????????????? 22????? ???? ??????? ??????? ?????????? ???????????????

ലോക വിനോദ സഞ്ചാര സംഘടന അമീർ സുൽത്താൻ ബിൻ സൽമാനെ ആദരിച്ചു

റിയാദ്​: സൗദി ടൂറിസം ആൻഡ്​ നാഷനൽ ഹെരിറ്റേജ്​ കമീഷൻ (എസ്​.സി.ടി.എച്ച്​) പ്രസിഡൻറ്​ അമീർ സുൽത്താൻ ബിൻ സൽമാൻ ബിൻ അബ്​ദുൽ അസീസിന്​ ലോക വിനോദ സഞ്ചാര സംഘടനയുടെ ബഹുമതി. വിനോദ സഞ്ചാര, ദേശീയ പൈതൃക സംരക്ഷണ വിഷയങ്ങളിൽ സൗദി അറേബ്യൻ സമൂഹത്തി​​െൻറ കാഴ്​ചപ്പാടിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കാൻ​ വഹിച്ച പങ്കിനാണ്​​ ​യുനൈറ്റഡ്​ നേഷൻസ്​ വേൾഡ്​ ടൂറിസം ഒാർഗനൈസേഷ​​െൻറ (യു.എൻ.ഡബ്ല്യു.ടി.ഒ) ആദരം. ചൈന നഗരമായ ചെങ്​ഡുവിൽ നടന്ന സംഘടനയുടെ 22ാമത്​ ജനറൽ അസംബ്ലി ചടങ്ങിലാണ്​ അമീർ സുൽത്താൻ ബിൽ സൽമാന്​ പുരസ്​കാരം സമ്മാനിച്ചത്​. വിനോദ സഞ്ചാരത്തോട്​ മുഖം തിരിച്ചുനിന്ന സാമൂഹിക വീക്ഷണത്തെ ഏറ്റവും പുരോഗമനാത്മകമായ രീതിയിലേക്ക്​ മാറ്റി തീർക്കുകയും ആഭ്യന്തര വിനോദ സഞ്ചാര വികസന​ത്തിലൂടെ ലോക വിനോദ സഞ്ചാര ഭൂപടത്തിൽ സൗദി അറേബ്യയെ പ്രാധാന്യത്തോടെ അടയാളപ്പെടുത്തുകയും ചെയ്​ത സൗദി ടൂറിസം കമീഷ​​െൻറ പ്രവർത്തനങ്ങൾക്ക്​ ഒരു ദശകത്തിലധികമായി അമീർ സുൽത്താൻ നൽകി വരുന്ന സക്രിയ നേതൃത്വത്തിനുള്ള അംഗീകാരമാണ്​ ലോക വേദിയിൽ സമ്മാനിക്കപ്പെട്ടത്​.

ലോക വിനോദ സഞ്ചാരത്തി​​െൻറ അഭിവൃദ്ധിക്ക്​ സൗദി അറേബ്യ ഇതിലൂടെ നിർണായക സംഭാവനകളാണ്​ നൽകിയതെന്ന്​ വിലയിരുത്തപ്പെട്ടു. ഒപ്പം നാലായിരം വർഷത്തിലേറെ പഴക്കമുള്ളതടക്കം അറേബ്യൻ ഉപഭൂഖണ്ഡത്തിലെ മാനവിക ചരിത്രശേഷിപ്പുകളെ സൗദി അറേബ്യയുടെ ദേശീയ പൈതൃകങ്ങളായി പരിഗണിക്കുകയും അതീവ പ്രാധാന്യം നൽകി സംരക്ഷിക്കുകയും കേടുപാടുകൾ സംഭവിച്ചതിനെ പുനരുദ്ധരിക്കുകയും ആഭ്യന്തര വിനോദ സഞ്ചാര ഭൂപടത്തിൽ പ്രധാന സ്ഥാനങ്ങളായി അടയാളപ്പെടുത്തുകയും ചെയ്​ത ദേശീയ പൈതൃക സംരക്ഷണ പദ്ധതിയിലൂടെ ലോക പൈതൃക സംരക്ഷണ മേഖലയിലും വലിയ സംഭാവനകൾ നൽകിയെന്നും യു.എൻ.ഡബ്ല്യു.ടി.ഒ വൃത്തങ്ങൾ എടുത്തുപറഞ്ഞു. 

ലോക വാണിജ്യ സംഘടനയുടെ (ഡബ്ല്യു.ടി.ഒ) വിവിധ പദ്ധതികളുടെ സൗദിയിലെ നടത്തിപ്പിനും വിജയത്തിനും അമീർ സുൽത്താൻ നിർണായക പിന്തുണയാണ്​ നൽകിവരുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. തനിക്ക്​ കിട്ടിയ ഇൗ ബഹുമതി സൗദി അറേബ്യക്കും അതി​​െൻറ നായകൻ സൽമാൻ രാജാവിനും സമർപ്പിക്കുന്നതായി പുരസ്​കാര സ്വീകരണത്തിന്​ ശേഷം വേദിയിൽ നടത്തിയ പ്രസംഗത്തിൽ അമീർ സുൽത്താൻ പറഞ്ഞു. രാജ്യ നിവാസികൾ, എസ്​.സി.ടി.എച്ചി​​െൻറ വിവിധ പദ്ധതികളിൽ പങ്കാളികളായ പൊതുമേഖല, സ്വകാര്യ മേഖല സ്ഥാപനങ്ങൾ, വിനോദ സഞ്ചാര വികസനത്തെ ഇഷ്​​ടപ്പെടുന്നവർ തുടങ്ങി എല്ലാവർക്കും അംഗീകാരം സമർപ്പിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 132 ലോക രാജ്യങ്ങളിൽനിന്നുള്ള 1,100 ഒൗദ്യോഗിക പ്രതിനിധികളും 75 രാജ്യങ്ങളുടെ ടൂറിസം മന്ത്രിമാരും പ​െങ്കടുത്ത ലോക സമ്മേളനത്തിൽ എസ്​.സി.ടി.എച്ചി​​െൻറ പ്രവർത്തന വിജയത്തിൽ അമീർ സുൽത്താൻ വഹിക്കുന്ന നേതൃപരമായ പങ്കിനെ യു.എൻ.ഡബ്ല്യു.ടി.ഒ സെക്രട്ടറി ജനറൽ ഡോ. താലെബ്​ റിഫായി പ്രശംസിച്ചു. സമ്മേളനത്തിൽ സൗദി പ്രതിനിധികളായി ചൈനയിലെ സൗദി അംബാസഡർ ​തുർക്കി അൽമാദി, കോൺസൽ ജനറൽ മുഹമ്മദ്​ അൽറെതി എന്നിവരും പ​െങ്കടുത്തു.  

Tags:    
News Summary - saudi amir-riyad-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.