13 ദിവസം​ പിന്നിട്ടപ്പോൾ ഒൗട്ട്​ പാസ്​ അപേക്ഷകരുടെ എണ്ണം 9769

റിയാദ്: പൊതുമാപ്പ് നടപ്പായ മാർച്ച് 29 മുതൽ 13 ദിവസം പിന്നിട്ടപ്പോൾ നാട്ടിൽ പോകാൻ ഒൗട്ട് പാസ് തേടി ഇന്ത്യൻ മിഷനെ സമീപിച്ചവരുടെ എണ്ണം 9769 ആയി. 
തിങ്കളാഴ്ച റിയാദിലെ എംബസിയിൽ സ്വീകരിച്ചത് 936 ഒൗട്ട് പാസ് അപേക്ഷകൾ. ദമ്മാമിൽ 103ഉം അറാറിൽ അഞ്ചും ജുബൈലിലും ബുറൈദയിലും ഒമ്പത് വീതവും വാദി ദവാസിറിൽ മൂന്നും ആളുകൾ അപേക്ഷ നൽകി. 

ജിദ്ദ കോൺസുലേറ്റിൽ 250 അപേക്ഷകളെത്തി. പൊതുമാപ്പ് ആരംഭിച്ച ശേഷം കോൺസുലേറ്റിന് കീഴിൽ ഏറ്റവും കൂടുതൽ ആളുകളെത്തിയത് ഞായറാഴ്ചയായിരുന്നു. 400 അപേക്ഷകൾ സ്വീകരിച്ചു. ഇതോടെ പാസ്പോർട്ടില്ലാത്തതിനാൽ ഒൗട്ട് പാസിന് അപേക്ഷിച്ചവരുടെ എണ്ണം പതിനായിരത്തിന് അടുത്തെത്തി. സാധുവായ പാസ്പോർട്ട് ഉള്ളവർ ഇതിന് പുറമെയാണ്. 

എന്നാൽ ഇത്തരക്കാരുടെ കണക്ക് എത്രയാണെന്ന് വ്യക്തമല്ല. എണ്ണായിരത്തിലേറെ പാസ്പോർട്ടുകൾ ഹുറൂബ് ഗണത്തിൽ പെട്ട് ഇന്ത്യൻ എംബസിയിലെത്തിയ വിവരം പുറത്തുവിട്ടിരുന്നു. അതിൽ കാലാവധിയുള്ള പാസ്പോർട്ടുകൾ എത്ര പേർ തിരിച്ചുവാങ്ങി എന്നും കണക്ക് വ്യക്തമല്ല. ഒൗട്ട് പാസിന് അപേക്ഷിച്ചവരുടെ ഏതാണ്ട് അത്രയോ അതിൽ കൂടുതലോ ആളുകൾ സാധുവായ പാസ്പോർട്ടുമായി പൊതുമാപ്പ് ആനുകൂല്യത്തിനായി കാത്തുനിൽക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പൊതുമാപ്പ് പ്രഖ്യാപിച്ച മാർച്ച് 19ന് തൊട്ടുമുമ്പുവരെ ഇഖാമ കാലാവധി കഴിഞ്ഞവരിലും ഉംറ, സന്ദർശന വിസകളിലെത്തി കാലാവധി കഴിഞ്ഞ് നിയമലംഘകരായവരിലും ഭൂരിപക്ഷവും സാധുവായ പാസ്പോർട്ട് കൈവശമുള്ളവരാണ്. ഇവർക്കാർക്കും ഒൗട്ട് പാസിന് വേണ്ടി എംബസിയെ സമീപിക്കേണ്ടതില്ല. അതുകൊണ്ട് തന്നെ ഇവരെല്ലാം ജവാസാത്തി​െൻറ എക്സിറ്റ് കേന്ദ്രങ്ങളിൽ നേരിെട്ടത്തുകയാണ്.

ഇഖാമയുള്ളവർ ഒാൺലൈൻ അപ്പോയ്മ​െൻറ് എടുത്താണ് പോകേണ്ടത്. അതില്ലാത്തവർക്ക് നേരിെട്ടത്താമെന്നും  കഴിഞ്ഞ ദിവസം ജവാസാത്ത് റിയാദ് റീജനൽ ഡയറക്ടർ എംബസി ഉപസ്ഥാനപതിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയിരുന്നു. സന്ദർശക വിസയിലെത്തിയവരിൽ വിരലടയാളം ഇനിയും നൽകാത്തവരുണ്ടെങ്കിൽ ആ നടപടി പൂർത്തീകരിച്ച ശേഷമേ വിമാനത്താവളങ്ങളിലെ ജവാസാത്ത് കേന്ദ്രങ്ങളിലെത്താൻ പാടുള്ളൂ.

Tags:    
News Summary - saudi amensty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.