പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ജ​ലീ​ൽ മാ​ട​മ്പ്ര​ക്ക് ജി​ദ്ദ ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം സൈ​ഫു വാ​ഴ​യി​ൽ ന​ൽ​കു​ന്നു

ജ​ലീ​ൽ മാ​ട​മ്പ്ര​ക്ക് ജി​ദ്ദ മ​ല​പ്പു​റം ഒ.​ഐ.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ജി​ദ്ദ: മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന മ​ല​പ്പു​റം നി​ല​മ്പൂ​ർ അ​മ​ര​മ്പ​ലം സ്വ​ദേ​ശി ജ​ലീ​ൽ മാ​ട​മ്പ്ര​ക്ക് ജി​ദ്ദ ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ക​ഴി​ഞ്ഞ 30 വ​ർ​ഷ​മാ​യി ഒ​രേ സ്പോ​ൺ​സ​ർ​ക്ക് കീ​ഴി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്ന അ​ദ്ദേ​ഹം, ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തോ​ടൊ​പ്പം ത​ന്നെ ജീ​വ​കാ​രു​ണ്യ-​സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം ജി​ദ്ദ അ​മ​ര​മ്പ​ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്, ര​ക്ഷാ​ധി​കാ​രി എ​ന്നീ നി​ല​ക​ളി​ലും ദീ​ർ​ഘ​കാ​ലം പ്ര​വ​ർ​ത്തി​ച്ചു.

നാ​ട്ടി​ലെ പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജി​ദ്ദ​യി​ൽ നി​ന്നു​ള്ള പ്ര​ധാ​ന കോ​ർ​ഡി​നേ​റ്റ​റാ​യി സ​ജീ​വ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യി​രു​ന്ന വ്യ​ക്തി കൂ​ടി​യാ​ണ് ജ​ലീ​ൽ. യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഇ​ൻ​ചാ​ർ​ജ് അ​സീ​സ് ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ സൈ​ഫു വാ​ഴ​യി​ൽ ജ​ലീ​ൽ മാ​ട​മ്പ്ര​ക്ക് ഒ.​ഐ.​സി.​സി.​യു​ടെ ഉ​പ​ഹാ​രം കൈ​മാ​റി. വി​വി​ധ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളും പ്ര​വ​ർ​ത്ത​ക​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഇ​സ്മാ​യി​ൽ കൂ​രി​പ്പൊ​യി​ൽ സ്വാ​ഗ​ത​വും ഫൈ​സ​ൽ മ​ക്ക​ര​പ്പ​റ​മ്പ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Jalil Madambara receives Jeddah OICC Malappuram farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.