റൗ​ദ​ത്ത് ഹ​ബ്ബാ​സ് പു​ഷ്പ ഉ​ദ്യാ​ന​ത്തി​ലെ കാ​ഴ്​​ച​ക​ൾ

റൗ​ദ​ത്ത് ഹ​ബ്ബാ​സ് പു​ഷ്പ ഉ​ദ്യാ​നം; വ​ട​ക്ക​ൻ സൗ​ദി​യി​ൽ വ​സ​ന്ത​ത്തി​െൻറ വ​ർ​ണ​ക്കാ​ഴ്ച​ക​ൾ

അ​റാ​ർ: സൗ​ദി അ​റേ​ബ്യ​യു​ടെ വ​ട​ക്ക​ൻ അ​തി​ർ​ത്തി മേ​ഖ​ല​യി​ലെ ‘റൗ​ദ​ത്ത് ഹ​ബ്ബാ​സി’​ൽ പ്ര​കൃ​തി​ഭം​ഗി തു​ളു​മ്പു​ന്ന വൈ​ൽ​ഡ് ഫ്ല​വ​ർ പാ​ർ​ക്ക് സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഒ​രു​ങ്ങി. വ​സ​ന്ത​കാ​ല​ത്തി​െൻറ വ​ര​വ​റി​യി​ച്ച് വി​രി​ഞ്ഞു​നി​ൽ​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് കാ​ട്ടു​പൂ​ക്ക​ളാ​ണ് ഈ ​പാ​ർ​ക്കി​നെ ഇ​പ്പോ​ൾ സ​ഞ്ചാ​രി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ന്ന​ത്.

പ്ര​കൃ​തി സൗ​ന്ദ​ര്യം

പ​തി​നാ​യി​രം ച​തു​ര​ശ്ര മീ​റ്റ​റി​ല​ധി​കം വി​സ്തൃ​തി​യി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഈ ​പാ​ർ​ക്ക്, വ​ട​ക്ക​ൻ മേ​ഖ​ല​യി​ലെ സ​സ്യ​വൈ​വി​ധ്യ​ത്തി​െൻറ നേ​ർ​ക്കാ​ഴ്ച​യാ​ണ്. വ​സ​ന്ത​കാ​ല​ത്ത് മാ​ത്രം കാ​ണ​പ്പെ​ടു​ന്ന അ​പൂ​ർ​വ​മാ​യ പ്രാ​ദേ​ശി​ക സ​സ്യ​ങ്ങ​ളും പു​ഷ്പ​ങ്ങ​ളു​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. പ്ര​ദേ​ശ​ത്തി​െൻറ പാ​രി​സ്ഥി​തി​ക സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്തു​ന്ന​തി​ൽ ഈ ​പാ​ർ​ക്ക് വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്നു.

പു​ഷ്​​പ വൈ​വി​ധ്യം

നി​ര​വ​ധി ഇ​നം സ​സ്യ​ങ്ങ​ളാ​ണ് പാ​ർ​ക്കി​ൽ സം​ര​ക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ചു​വ​പ്പും വെ​ള്ള​യും നി​റ​ത്തി​ലു​ള്ള ദീ​ദ്ഹാ​ൻ (വൈ​ൽ​ഡ്​ പോ​പ്പി), സു​ഗ​ന്ധ​വാ​ഹി​യാ​യ ഖു​സാ​മി (ലാ​വെ​ൻ​ഡ​ർ), മ​നോ​ഹ​ര​മാ​യ അ​ഖ്‌​ഹ​വാ​ൻ (ഡൈ​സി), ന​ഫ​ൽ (ക്ലോ​വ​ർ), സ​ൺ​ഫ്ല​വ​ർ എ​ന്നി​വ​യും ഇ​വി​ടെ സ​മൃ​ദ്ധ​മാ​യി വ​ള​രു​ന്നു. മ​ഴ​ക്കാ​ല​ത്തി​ന് അ​നു​സൃ​ത​മാ​യി വി​ത്തു​ക​ൾ പാ​കു​ന്ന​തി​ലൂ​ടെ കൃ​ത്രി​മ ജ​ല​സേ​ച​നം കു​റ​യ്ക്കാ​നും സ​സ്യ​ങ്ങ​ളു​ടെ സ്വാ​ഭാ​വി​ക വ​ള​ർ​ച്ച ഉ​റ​പ്പാ​ക്കാ​നും അ​ധി​കൃ​ത​ർ​ക്ക് സാ​ധി​ക്കു​ന്നു​ണ്ട്.

സൗ​ക​ര്യ​ങ്ങ​ൾ

റൗ​ദ​ത്ത് ഹ​ബ്ബാ​സ് മു​നി​സി​പ്പാ​ലി​റ്റി സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഈ ​പ​രി​സ്ഥി​തി പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ന​ഗ​ര​സൗ​ന്ദ​ര്യം വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നൊ​പ്പം സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​തി​ഥി​ക​ൾ​ക്കാ​യി പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള ബൈ​ത്ത് ഷാ​അ​ർ, കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ക​ളി​സ്ഥ​ലം, പൊ​തു ശൗ​ചാ​ല​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ഇ​വി​ടെ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

പാ​ത​യോ​ര​ത്തെ വി​സ്മ​യം

നോ​ർ​ത്തേ​ൺ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഹൈ​വേ​ക്ക് തൊ​ട്ട​ടു​ത്താ​യി സ്ഥി​തി ചെ​യ്യു​ന്നു എ​ന്ന​ത് ഈ ​പാ​ർ​ക്കി​െൻറ പ്രാ​ധാ​ന്യം വ​ർ​ധി​പ്പി​ക്കു​ന്നു. യാ​ത്ര​ക്കാ​ർ​ക്ക് വി​ശ്ര​മി​ക്കാ​നും പ്ര​കൃ​തി ആ​സ്വ​ദി​ക്കാ​നും അ​നു​യോ​ജ്യ​മാ​യ ഒ​രി​ട​മാ​ണി​ത്. പ്രാ​ദേ​ശി​ക സ​മൂ​ഹ​ത്തി​ന് പ്ര​കൃ​തി​യോ​ടു​ള്ള ബ​ന്ധം ദൃ​ഢ​മാ​ക്കു​ന്ന​തി​നും മേ​ഖ​ല​യി​ലെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നും ഈ ​പ​രി​സ്ഥി​തി സൗ​ഹൃ​ദ പ​ദ്ധ​തി വ​ലി​യ സം​ഭാ​വ​ന​യാ​ണ് ന​ൽ​കു​ന്ന​ത്. വ​ട​ക്ക​ൻ അ​തി​ർ​ത്തി​യു​ടെ പ്ര​കൃ​തി​ദ​ത്ത​മാ​യ മ​നോ​ഹാ​രി​ത​യു​ടെ അ​ട​യാ​ള​മാ​യി റൗ​ദ​ത്ത് ഹ​ബ്ബാ​സി​ലെ ഈ ​പു​ഷ്പ പാ​ർ​ക്ക് ഇ​ന്ന് നി​ല​കൊ​ള്ളു​ന്നു.

Tags:    
News Summary - Rawdat Habbas Flower Garden; Colorful Views of Spring in Northern Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.