സവ കുടുംബസംഗമത്തിൽ ഡോ. ലുലു റഹ്മത്ത് കുടുംബങ്ങളുമായി സംസാരിക്കുന്നു
ദമ്മാം: കലാകാരന്മാർക്കും കുട്ടികൾക്കും പ്രാദേശിക പിന്തുണയും അവസരങ്ങളും ലഭ്യമാക്കുകയും ബന്ധങ്ങളെ കൂടുതൽ സുദൃഢമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ (സവ) കുടുംബസംഗമം സംഘടിപ്പിച്ചു.
സവ വനിതാവേദിയുടേയും ബാലവേദിയുടേയും നേതൃത്വത്തിൽ സംഘടിപ്പിച്ച സദസ്സ് കളിയും ചിരിയും കാര്യവും കലകളുംകൊണ്ട് സമ്പന്നമായിരുന്നു. എക്സ്പ്രസ്യോ ബാൻഡിന്റെ ഗാനങ്ങളോടെ കലാപരിപാടികൾ ആരംഭിച്ചു. നിസാർ ആലപ്പി, കല്യാണി ബിനു, ശ്രീകുമാർ, ഹസ്ന അബൂബക്കർ, ലിദിയ ലൗസൺ, ജോഷി ബാഷ, ദിയ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
കുട്ടികൾ അവതരിപ്പിച്ച ഒപ്പന
നിവേദ ശ്രീലാൽ, ധൻവി ഹരികുമാർ, സാറ മുജീബ്, ഹംദ സിദ്ദീഖ് എന്നിവർ ഡാൻസുകൾ അവതരിപ്പിച്ചു. വിന്നി ജോൺ, നീതു ശ്രീവത്സൺ, അൻജു അഖിൽ, ജീന മഹേഷ് എന്നിവരുടെ ഫ്യൂഷൻ ഡാൻസും സന ശിഹാബിെൻറ പിയാനോ വാദനവും ചടങ്ങിന് മാറ്റ് കൂട്ടി. മൊഞ്ചത്തി ടീം അവതരിപ്പിച്ച പാരമ്പര്യവും ആധുനിക ഫ്രീക്കും സമന്വയിച്ച ഒപ്പന സദസ്സിന് ഹരം പകർന്നു. കുടുംബസംഗമ യോഗത്തിൽ ഡോ. ലുലു റഹ്മ കുടുംബങ്ങളമായി സംവദിച്ചു. സാജിദ് ആറാട്ടുപുഴ പുതുതായി എത്തിയ അംഗങ്ങളെ പരിചയപ്പെടുത്തി.
ബൈജു കുട്ടനാട് സ്വാഗതവും പ്രോഗ്രാം കോഓഡിനേറ്റർ അമൃത ശ്രീലാൽ നന്ദിയും പറഞ്ഞു. നെസ്സി നൗഷാദ്, സൗമി നവാസ്, യഹ്യ കോയ, സാജിദ നൗഷാദ്, സുമയ്യ സിദ്ദീഖ്, ഷീബ റിജു, അഞ്ജു നിറാസ്, നവാസ് ബഷീർ, അശോകൻ, രാജീവ് ചെട്ടികുളങ്ങര, സജീർ കരുവാറ്റ, ജോഷി ബാഷ, ശിവപ്രകാശ്, ശ്രീലാൽ പിള്ള, നൗഷാദ് ആറാട്ടുപുഴ, സിദ്ദീഖ് കായംകുളം, റിജു ഇസ്മയിൽ, രശ്മി ശിവപ്രകാശ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.