വലുപ്പത്തി​െൻറ കാര്യത്തിൽ ഗിന്നസ്​ റെക്കോർഡ്​ നേടിയ അൽഅഹ്​സ ഇൗന്തപ്പന മരുപ്പച്ച

അൽഅഹ്​സ ഇൗന്തപ്പന മരുപ്പച്ച ഗിന്നസ്​ ബുക്കിൽ

ജിദ്ദ: അൽഅഹ്​സ ഇൗന്തപ്പന മരുപ്പച്ച (അൽഅഹ്​സ പാം ഒയാസിസ്​) ഗിന്നസ്​ ബുക്കിൽ. ലോകത്തിലെ ഏറ്റവും വലിയ ഇൗന്തപ്പന മരുപ്പച്ച​ എന്ന നിലയിലാണ്​​ ഗിന്നസ്​ റെക്കോർഡ്​ നേടിയത്​. 85.4 ചതുരശ്ര കിലോമീറ്ററിൽ 280ഒാളം കുഴൽക്കിണറുകളിൽ നിന്ന്​ ജലം പമ്പ്​ ചെയ്​തു വളർത്തിയ 25 ലക്ഷം ഇൗന്തപ്പനകളുൾപ്പെടുന്നതാണ്​ അൽഅഹ്​സ ഇൗന്തപന മരുപ്പച്ച​.

അൽഅഹ്​സ മരുപ്പച്ച യുനെസ്​കോയുടെ ലോക പൈതൃക പട്ടികയിൽ നേരത്തെ ഇടം പിടിച്ചിരുന്നു. അൽഉലായിലെ മദീനത്ത്​ ഹജ്​ർ, റിയാദ്​ ദറഇയയിലെ ഹയ്യ്​ തുറൈഫ്​, ജിദ്ദ ഹിസ്​റ്റോറിക്കൽ മേഖല, ഹാഇലിലെ ജുബ്ബ, ശൂയ്​മസ്​ എന്നിവിടങ്ങളിലെ ശിലാ ലിഖിതങ്ങൾ എന്നിവയും സൗദിയിൽ നിന്ന്​ പൈതൃക പട്ടികയിലുണ്ട്​.

പാരിസ്​ഥിതികവും പ്രകൃതിപരവുമായ സവിശേഷതകൾക്ക്​​ പുറമേ ചരിത്രപരവും സാംസ്​ കാരികവുമായ പൈതൃകങ്ങളാലും സമൃദ്ധമാണ്​ അൽഅഹ്​സ. ലോകത്തിലെ ഏറ്റവും വലിയ ഇൗന്തപ്പന മരുപ്പച്ച എന്ന സവിശേഷതയാണ്​ കൂട്ടത്തിൽ ഏറ്റവും ഉയർന്ന്​ നിൽക്കുന്നത്​​. ഗിന്നസ്​ ബുക്കിൽ ഇടംതേടാനായതിൽ സൽമാൻ രാജാവിനെയും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനെയും സൗദി കിഴക്കൻ പ്രവിശ്യ ഗവർണർ അമീർ സഉൗദ്​ ബിൻ നാഇഫ്​ ബിൻ അബ്​ദുൽ അസീസ്​ അഭിനന്ദിച്ചു. രാജ്യത്തെ​ പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കുന്നതിനും കാർഷിക മേഖലയെ പുനരുജ്ജീവിക്കുന്നതിനും നടപ്പാക്കി കൊണ്ടിരിക്കുന്ന ഗവൺമെൻറ്​ പദ്ധതികളുടെ വിജയമാണിത്​. അൽഅഹ്​സയിലെ സംസ്​കാരങ്ങളുടെയും നാഗരികയതുടെയും വഴിത്തിരിവുമാണിത്​. ഇതിലൂടെ ലോകവുമായി രാജ്യത്തെ ബന്ധിപ്പിക്കുന്ന ചരിത്രകവാടം തുറന്നിരിക്കുകയാണെന്നും അമീർ പറഞ്ഞു.

സംസ്​കാരിക മന്ത്രി അമീർ ബദ്​ർ ബിൻ അബ്​ദുല്ല ബിൻ ഫർഹാൻ ഇൗ രംഗത്ത്​ നടത്തുന്ന ശ്രദ്ധേയ ശ്രമങ്ങളെ ഗവർണർ പ്രശംസിച്ചു. അൽഅഹ്​സ ഇൗന്തപ്പന മരുപ്പച്ച ഗിസസ്​ ബുക്കിൽ ഇടംനേടിയതിൽ ഡെപ്യുട്ടി ഗവർണർ അമീർ അഹ്​മ്മദ്​ ബിൻ ഫഹദ്​ ബിൻ സൽമാനും സൽമാൻ രാജാവിനെയും കിരീടാവകാശിയേയും അഭിനന്ദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.