ജീസാൻ വിമാനത്താവളം ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം; സൗദി സഖ്യസേന തകർത്തു

ജിദ്ദ: ജീസാനിലെ കിങ് അബ്ദുല്ല വിമാനത്താവളം ലക്ഷ്യമാക്കി യമനിലെ വിമതസൈന്യമായ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണം സ ൗദി സഖ്യസേന തകർത്തു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. യമനിലെ ഹൂതി കേന്ദ്രമായ സൻആയിൽ നിന്നാണ് ആക്രമണം ഉണ്ടായതെന്ന് സഖ്യസേന വക്താവ് കേണൽ തുർക്കിഅൽ മാലികി പറഞ്ഞു.

ആക്രമണം നടത്തിയതായി സഖ്യസേനയും അവകാശപ്പെട്ടു. ഇറാൻ സഹായത്തോടെ ജനവാസകേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തുന്ന ഹൂതികളുടെ കിരാതപ്രവൃത്തി തുടരുകയാണെന്ന് വക്താവ് പറഞ്ഞു. പക്ഷെ ആക്രമണങ്ങളെയൊന്നും സൗദി സഖ്യസേന ലക്ഷ്യം കാണിച്ചില്ല. എന്നാൽ ഹൂതി ഭീകരതക്കെതിരായ സഖ്യസേനയുടെ ശക്തമായ സൈനിക നടപടി എല്ലാ അന്തരാഷ്ട്ര നിയമങ്ങളും പാലിച്ച് തുടരും ^അദ്ദേഹം പറഞ്ഞു.

അതിനിടെ അബ്ഹ വിമാനത്താവളത്തിൽ വ്യാഴാഴ്ച രാത്രി കനത്ത സുരക്ഷ നടപടികൾ സ്വീകരിച്ചു. ഹൂതി ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നടപടി എന്നാണ് അനൗദ്യോഗിക വിവരം. അബ്ഹ വിമാനത്താവളത്തിന് നേരെ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ ഇന്ത്യക്കാരനുൾപെടെ ഒമ്പതു പേർക്ക് പരിക്കേറ്റിരുന്നു.

Tags:    
News Summary - Saudi air defense forces intercept Houthi drones targeting Jazan airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.