ജനറൽ ഇലക്​ട്രിക്കുമായി 1500 കോടി ഡോളറി​െൻറ കരാർ

റിയാദ്​: അമേരിക്കൻ ബഹുരാഷ്​ട്ര കമ്പനിയായ ജനറൽ ഇലക്​ട്രിക്ക്​ (ജി.ഇ) 1,500 കോടി ഡോളറി​​​െൻറ കരാറുകൾ ഒപ്പുവെച്ചു. പ്രസിഡൻറ്​ ട്രംപി​​​െൻറ സൗദി സന്ദർശനത്തി​​​െൻറ ഭാഗമായി നടന്ന സി.ഇ.ഒ ​േഫാറത്തിലാണ്​ ഇതി​​​െൻറ വിശദാംശങ്ങൾ പ്രഖ്യാപിക്കപ്പെട്ടത്​. എണ്ണ ഇതര മേഖല പുഷ്​ടിപ്പെടുത്താനുള്ള സൗദി അറേബ്യയുടെ വിപുലമായ പദ്ധതികളുടെ ഭാഗമാണ്​ കരാറുകൾ.

ജനറൽ ഇലക്​ട്രിക്കി​​​െൻറ സേവനവും സാധനങ്ങളും നേരിട്ട്​ ഉപയോഗപ്പെടുത്തുന്ന 700 കോടി ഡോളറി​​​െൻറ കരാറാണ്​ ഇതിൽ പ്രധാനം. ഉൗർജ മേഖല മുതൽ ആരോഗ്യരംഗം വരെ നീളുന്നതാണ്​ ഇൗ ഉടമ്പടികൾ. കൂടുതൽ ചർച്ചകളും തീരുമാനങ്ങളും ആവശ്യമായ ചില ധാരണകളും ഉണ്ട്​. സൗദി അരാംകോയു​ടെ പ്രവർത്തനങ്ങളിൽ ഡിജിറ്റൽ സാ​േങ്കതിക വിദ്യ ഫല​പ്രദമായി ഉപ​േയാഗപ്പെടുത്തുന്നതിനുള്ള കരാറുകളും ഒൗഷധ ഗവേഷണ രംഗത്തെ സഹകരണവും ഇതിനൊപ്പമുണ്ട്​.

Tags:    
News Summary - sau6

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.