റിയാദ്: അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഇന്നലെ റിയാദ് വിമാനത്താവളത്തിൽ കാലുകുത്തുേമ്പാൾ പിറന്നത് പുതുചരിത്രം.
ഇതാദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡൻറ് തെൻറ ആദ്യ സന്ദർശനത്തിന് സൗദി അറേബ്യയെ തെരഞ്ഞെടുക്കുന്നത്. സൗദിയിലേക്ക് മാത്രമല്ല ഏതെങ്കിലും ഒരു പശ്ചിമേഷ്യൻ രാജ്യത്തേക്കുള്ള ആദ്യ സന്ദർശനവും ഇതുതന്നെ.
തിയഡോർ റൂസ്വെൽറ്റ് ആണ് വിദേശയാത്ര നടത്തിയ ആദ്യ പ്രസിഡൻറ്. 1906 നവംബറിൽ അദ്ദേഹം പോയത് ലാറ്റിൻ അമേരിക്കൻ രാജ്യമായ പാനമയിലേക്കായിരുന്നു. പിന്നീട് വന്ന 19 പ്രസിഡൻറുമാരിൽ 14 പേരും ആദ്യയാത്രക്ക് തെരഞ്ഞെടുത്തത് അയൽ രാജ്യങ്ങളെയാണ്. കാനഡയോ മെക്സിക്കോയോ. ജിമ്മി കാർട്ടറിന് ശേഷം ഇൗ രണ്ടുമല്ലാത്ത ഒരു രാജ്യത്തേക്ക് ആദ്യയാത്ര നടത്തിയതും ട്രംപ് ആണ്.
അധികാരമേറ്റശേഷം ഏറ്റവും വൈകി വിദേശയാത്ര നടത്തിയ പ്രസിഡൻറുമാരിൽ ഒരാളും ട്രംപ് തന്നെ. അധികാര ആരോഹണത്തിെൻറ 119 ാമത് ദിനമായിരുന്നു ഇന്നലെ. മിക്ക പ്രസിഡൻറുമാരും ആദ്യ 50 ദിവസത്തിനുള്ളിൽ യാത്ര പുറപ്പെട്ടു. 119 ദിവസത്തിനുള്ളിൽ ബറാക് ഒബാമ ഒമ്പതു രാജ്യങ്ങൾ സന്ദർശിച്ചുകഴിഞ്ഞിരുന്നു. മൂന്നു െസമിറ്റിക് മതങ്ങളുടെ ഹൃദയഭൂമികളിലേക്ക് ആദ്യ സന്ദർശനമെന്ന ആശയവും ട്രംപിേൻറത് തന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.