ദമ്മാം: ചായക്കൂട്ടുകളിൽ കാഴ്ചയുടെ വർണ വിസ്മയം സമ്മാനിച്ച് ദമ്മാം സൗദി അറേബ്യൻ സൊസൈറ്റി ഫോർ കൽച്ചറൽ ആൻഡ് ആർട്സിൽ 44 ചിത്രകാരന്മാർ ഒത്തുചേർന്നു. വ്യത്യസ്തമ ായ 100 സൃഷ്ടികളുെട പ്രദർശനവും വിശകലനവുമായിരുന്നു അഞ്ചു ദിവസം നീണ്ട സംഗമത്തിൽ. ചിത്രകലയിലെ അതിനൂതന ഭാവങ്ങളെയും സേങ്കതങ്ങളെയും അറിവുകളെയും പരസ്പരം പങ്കുവെക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് സംഗമ ലക്ഷ്യമെന്ന് ആർട്സ് ഫെസ്റ്റിെൻറ കോഒാഡിനേറ്ററും പ്രശസ്ത ചിത്രകാരിയുമായ കുമാരി അൽ സിത്ർ യദ്രിബ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇതിനോടനുബന്ധിച്ച് രണ്ട് ശിൽപശാലകളും സംഘടിപ്പിച്ചിരുന്നു. അക്രിലിക് വരകൾക്കുള്ള നൂതന ആശയങ്ങൾ പങ്കുവെച്ചുകൊണ്ട് പ്രശസ്ത ചിത്രകാരൻ ഹുൈസൻ അൽ മസൂഫും, വെറ്റ് ടെക്നിക് എന്ന വിഷയത്തിൽ വിർജിൻ മുഹന്നയും ക്ലാസെടുത്തു. പ്രശസ്ത ശിൽപിയും ചിത്രകാരനുമായ ഹൈദർ അദ്ദേഹത്തിെൻറ കലാ വഴിയിലെ അനുഭവങ്ങൾ വിശദീകരിച്ചു.
നാലാം തവണയാണ് സാസ്ക ചിത്രകാരന്മാരുടെ സംഗമം ഒരുക്കുന്നത്. ചിത്ര കലയെ പരിപോഷിപ്പിക്കുകയും ലോക നിലവാരത്തിലേക്ക് സൗദി ചിത്രകാരികളെയും ചിത്രകാരന്മാരെയും ഉയർത്തിക്കൊണ്ടു വരുകയുമാണ് ഇത്തരം സംഗമങ്ങൾ ലക്ഷ്യം വെക്കുന്നത്. അപാരമായ സർഗശേഷിയുള്ള ചിത്രകാരുടെ ഇടമാണ് സൗദി അറേബ്യയെന്ന് സിത്ർ യദ്രിബ് പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി ഇൗ മേഖലയിൽ വ്യത്യസ്തമായ പരിപാടികൾ സാസ്ക സംഘടിപ്പിച്ചുവരുകയാണ്.
സൗദിയിലെ ഏറ്റവും പ്രായംചെന്ന ചിത്രകാരന്മാരെ കണ്ടെത്തുകയും സാസ്കയിൽ അവരുടെ ചിത്ര പ്രദർശനങ്ങൾ സംഘടിപ്പിക്കുകയും അവരെ ആദരിക്കുകയും ചെയ്തു.
പുതിയ തലമുറയിലുള്ളവർക്കുവേണ്ടി പഴയകാല അനുഭവങ്ങൾ വിശദീകരിക്കുന്ന ശിൽപശാലകളും സംഘടിപ്പിച്ചു. ലോക കേമ്പാളങ്ങളിൽ വൻ വിലക്ക് സൗദി ചിത്രകാരന്മാരുടെ ചിത്രങ്ങൾ വിറ്റുപോകാറുണ്ടെന്നും അവർ വിശദീകരിച്ചു. ഇത്തരം സംഗമങ്ങളും, പിന്തുണകളും ഇൗ മേഖലയിലേക്ക് ൈധര്യപൂർവം കടന്നുവരാനുള്ള അവസരങ്ങൾ ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.