റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല ‘സംസ്കൃതി’ സംഘടിപ്പിച്ച ചർച്ച സംഗമം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ
ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമം ഭരണഘടനാനുസൃതമല്ലെന്നും മുസ്ലിം സമൂഹത്തിന്റെ വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല ‘സംസ്കൃതി’ സംഘടിപ്പിച്ച ചർച്ച സംഗമം അഭിപ്രായപ്പെട്ടു. ‘വഖഫ് ഭേദഗതി നിയമം ഉയർത്തുന്ന രാഷ്ട്രീയം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ചെയർമാൻ ബഷീർ ഇരുമ്പുഴി അധ്യക്ഷതവഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ ജനങ്ങൾക്ക് ഗുണകരമായ ഒരു നിയമ നിർമാണവും നടത്താത്ത മോദി ഭരണകൂടം ഇന്ത്യക്ക് അപമാനമാണ് വരുത്തിവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംഘ്പരിവാർ എല്ലാ കാലത്തും വിഭജന ആശയങ്ങളാണ് മുന്നോട്ട് വെക്കുന്നത്.
സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് പ്രതീക്ഷ നൽകുന്നതാണ്. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന അന്തിമ വിധി കോടതിയിൽനിന്ന് ഉണ്ടാവുമെന്ന് തന്നെയാണ് കരുതുന്നത്. പ്രതിപക്ഷ കക്ഷികൾ ഈ വിഷയത്തിൽ സ്വീകരിച്ച നിലപാട് പ്രശംസനീയമാണ്. വഖഫ് സ്വത്ത് കൈയേറാനുള്ള നിയമ പരിരക്ഷയാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്. വഖഫ് ബോർഡിലും കൗൺസിലിലും മുസ്ലിംകൾ അല്ലാത്തവരെ കൊണ്ടുവരുന്നത് കടുത്ത അനീതിയും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന കോടതി നിരീക്ഷണം ശ്രദ്ധേയമാണ്. കേവലമൊരു മുസ്ലിം വിഷയമാക്കാതെ ഇതിനെ സമീപിക്കാൻ എല്ലാവർക്കും കഴിയണം.
മത സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന ആർ.എസ്.എസ് ആശയങ്ങളാണ് സർക്കാർ നടപ്പാക്കുവാൻ ശ്രമിക്കുന്നത് തുടങ്ങി മതേതര കക്ഷികൾക്കിടയിൽ യോജിപ്പുണ്ടാക്കാൻ ഈ നിയമം ഹേതുവായിട്ടുണ്ടെന്നും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
മുനമ്പത്തെ പ്രശ്നം പരിഹരിക്കുന്നതിൽ കേരള സർക്കാർ കാണിക്കുന്ന അലംഭാവം സംശയകരമാണെന്നും രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി മുനമ്പം പോലുള്ള പ്രശ്നങ്ങളെ സമീപിക്കുന്നത് ശരിയായ രീതി അല്ലെന്നും ബി.ജെ.പിയും സി.പി.എമ്മും രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നതെന്നും ചർച്ച സംഗമത്തിൽ കെ.എം.സി.സി പ്രതിനിധി സത്താർ താമരത്ത് അഭിപ്രായപ്പെട്ടു. സത്താർ താമരത്ത് (കെ.എം.സി.സി), അബ്ദുല്ല വല്ലാഞ്ചിറ (ഒ.ഐ.സി.സി), ഷാഫി തുവ്വൂർ (എസ്.ഐ.സി), റഹ്മത്ത് ഇലാഹി (തനിമ), ഫൈസൽ കൊണ്ടോട്ടി (കേളി), ഫർഹാൻ (ആർ.ഐ.സി.സി), അഷ്റഫ് ബാഖവി ഒടിയപാറ (ഐ.സി.എസ്), മുനീർ തിരുത്തിക്കോട് (ഐ.സി.എഫ്) എന്നിവർ സംസാരിച്ചു.
കെ.എം.സി.സി ഭാരവാഹികളായ ഉസ്മാൻ അലി പാലത്തിങ്ങൽ, ശുഐബ് പനങ്ങാങ്ങര, മുഹമ്മദ് വേങ്ങര, ഷൗക്കത്ത് കടമ്പോട്ട്, സഫീർ മുഹമ്മദ്, മുനീർ വാഴക്കാട്, അസീസ് വെങ്കിട്ട, നാസർ മാങ്കാവ്, സിറാജ് മേടപ്പിൽ, ഷമീർ പറമ്പത്ത്, മൊയ്തീൻ കുട്ടി പൊന്മള, സഫീർ ഖാൻ കരുവാരക്കുണ്ട്, ഷബീർ അലി പള്ളിക്കൽ, യൂനുസ് നാണത്ത്, അലി കുട്ടി തവനൂർ, ഷക്കീൽ തിരൂർക്കാട്, നൗഫൽ താനൂർ, മജീദ് മണ്ണാർമല, റഫീഖ് ചെർമുക്ക് എന്നിവർ സംസാരിച്ചു.
സംസ്കൃതി അംഗങ്ങളായ ലത്തീഫ് കരിങ്കപ്പാറ, ഷബീർ ജാസ്, നാസർ മംഗലത്ത്, ആബിദ് കൂമണ്ണ, അലി ഒളവട്ടൂർ, ഷാഫി വെട്ടിക്കാട്ടിരി, റാഷിദ് വാഫി തുവ്വൂർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. അർഷദ് ബാഹസ്സൻ തങ്ങൾ സ്വാഗതവും അമീർ അലി പൂക്കോട്ടൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.