ബുറൈദ: അൽഖസീം പ്രവിശ്യയിൽ നടക്കുന്ന പ്രതിരോധ പ്രവത്തനങ്ങളുടെ ഭാഗമായി നഗരസഭ ഹാ ൻഡ് സാനിറ്റൈസർ സൗജന്യമായി വിതരണം ആരംഭിച്ചു. ഖസീം ഗവർണറേറ്റിെൻറ നിർദേശപ്രകാര ം ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ അംഗീകാരത്തോടെ നഗരസഭ സ്വന്തമായാണ് നിർമിക്കുന്ന ത്.
ഖസീം മേഖല സെക്രട്ടറി എൻജി. അൽ മജാലിയുടെ നിർദേശപ്രകാരം നഗരസഭയുടെ കീഴിലുള്ള ലബോറട്ടറിയിൽ നിർമിക്കുന്ന സാനിറ്റൈസർ പ്രവിശ്യയിൽ വ്യാപകമായി വിതരണം ആരംഭിച്ചു.
ബുറൈദയിലെ നിരവധി മാളുകളിലും സൂപ്പർമാർക്കറ്റുകളിലും പഴം, പച്ചക്കറി മാർക്കറ്റുകളിലും മറ്റ് വ്യാപാര കേന്ദ്രങ്ങളിലും റോഡ് സിഗ്നലുകളിൽവെച്ച് വാഹനങ്ങളിലുള്ളവർക്കും സാനിറ്റൈസറുകൾ സൗജന്യമായി വിതരണം ചെയ്യാൻ നഗരസഭ നിയോഗിച്ച വളൻറിയർമാർ സജീവമായി രംഗത്തുണ്ട്. ഒാേരാ ദിവസവും സാനിറ്റൈസർ നിർമാണവും വിതരണവും ഖസീം മേഖല സെക്രട്ടറി വിലയിരുത്തും. സാധ്യമായത്ര ഉൽപാദിപ്പിച്ച് മേഖലയിൽ സൗജന്യമായി വിതരണം ചെയ്യാനുമുള്ള ശ്രമത്തിലാണ് ലബോറട്ടറി. മേഖലയിലെ വിവിധ വനിത സംഘടനകളും ഫേസ് മാസ്കും ഹാൻഡ് സാനിറ്റൈസറും സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.