റിയാദ്: 30 വർഷത്തിലധികമായി റിയാദിലെ ഫുട്ബാൾ മത്സരവേദികളെ അടക്കിവാണ സംഗമം സോക്കർ അത്യന്തം ആവേശത്തോടെ ഈ വർഷത്തെ ക്ലൗഡ്ബെറി ഡെന്റൽ ഇന്റർനാഷനൽ എ.ജി.സി സംഗമം സോക്കർ-2025 പവേഡ് ബൈ ന്യൂ സ്പൈഡർ പ്ലസ് ഫുട്ബാൾ മത്സരങ്ങൾക്ക് റിയാദിലെ ദിറാബ് ദുരത് മലാബ് സ്റ്റേഡിയത്തിൽ ഇന്ന് (വെള്ളി) തുടക്കമാവും.
വർഷങ്ങളായി പ്രഫഷനൽ രീതിയിൽ ഫുട്ബാൾ മാമാങ്കം സംഘടിപ്പിക്കുന്ന സംഗമം കൾചറൽ സൊസൈറ്റി റിയാദിലെ മറ്റു ഫുട്ബാൾ മത്സര വേദികൾക്ക് ഇന്നും ഒരു റഫറൽ മാതൃകയാണ്. ആദ്യ ദിനത്തിൽ എല്ലാ ടീമുകളും സംഗമം കുരുന്നുകളും പങ്കെടുക്കുന്ന വർണ്ണ ശബളമായ മാർച്ച് പാസ്റ്റും ഉദ്ഘാടന ചടങ്ങുകളും നടക്കും. കിക്കേഴ്സ് എഫ്.സി, റിയാദ് പയനീർസിനെയും എൽ ഫിയാഗോ എഫ്.സി തെക്കേപ്പുറം ഫാൽക്കൺ എഫ്.സിയെയും ആദ്യദിന മത്സരങ്ങളിൽ ഏറ്റുമുട്ടും.
വൈകീട്ട് നാലുമണി മുതൽ രാത്രി എട്ടുമണി വരെയാണ് മത്സരങ്ങൾ. ടൂർണമെന്റിൽ പങ്കെടുക്കുന്ന എല്ലാ ടീമുകളുടെയും ജേഴ്സി പ്രകാശനവും കളിക്കാരുടെയും സപ്പോർട്ടേഴ്സിന്റെയും കുടുംബങ്ങളുടെയും ഒത്തുകൂടലുകളും കഴിഞ്ഞ ദിവസം നടന്നു. കളിക്കാരുടെ പ്രതീകാത്മക ലേലം വിളിയോടുകൂടിയാണ് പരിപാടികൾ നടന്നത്. അടുത്ത നാലു ആഴ്ചകളായി ലീഗ് മത്സരങ്ങളും രണ്ടാം ആഴ്ചയിലും മൂന്നാം ആഴ്ചയിലും സംഗമം ജൂനിയർ മത്സരങ്ങളും സംഗമം ലെജൻഡ് മത്സരങ്ങളും നവംബർ ഏഴിന് വെള്ളിയാഴ്ച കലാശക്കൊട്ടോടെ സംഗമം സബ് ജൂനിയർ ആൻഡ് കിഡ്സ് മത്സരങ്ങളും പ്രധാന ഫൈനൽ മത്സരങ്ങളും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.