മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; മലയാളി അപകടത്തിൽ നിന്നും രക്ഷപെട്ടു

ദമ്മാം: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ നിന്നും മലയാളി രക്ഷപെട്ടു. കിഴക്കൻ സഊദിയിലെ വ്യാവസായിക ന ഗരിയായ ജുബൈലിൽ ഒരു സ്വകാര്യ കമ്പനിയിൽ പ്രൊജക്റ്റ്‌ എൻജിനീയർ ആയി ജോലി ചെയ്യുന്ന തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി സജ ീർ എ എസ്ന്റെ സാംസങ് എസ് സിക്സ് എഡ്ജ് പ്ലസ് മൊബൈൽ ആണ് പൊട്ടിത്തെറിച്ചത്. അമിതമായി മൊബൈൽ ചൂടാകുന്നത് ശ്രദ്ധയിൽ പെട്ടതോടെ അൽപം അകലേക്ക്‌ മാറ്റി വെച്ചതിനാലാണ് അപകടത്തിൽ നിന്നും രക്ഷപ്പെടാനായത്.

ജോലിക്ക് ശേഷം റൂമിൽ വിശ്രമത്തിനു ശേഷം പുറത്തിറങ്ങിയപ്പോഴാണ് ഫോൺ അസാധാരണമായി ചൂടാകുന്നത് ശ്രദ്ധയിൽ പെട്ടത്. നെറ്റ് ഓൺ ആയതിനാൽ ആയിരിക്കും ചൂടാകാൻ സാധ്യതയെന്ന ധാരണയിൽ ഉടൻ നെറ്റ് ഓഫ് ചെയ്തു. പക്ഷെ വീണ്ടും ചൂട് കൂടുന്നതായി അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു സാധനം വാങ്ങാൻ കയറിയ കടയിൽ തൊട്ടടുത്ത ടേബിളിൽ വെച്ചു. അൽപ സമയത്തിനകം ഫോൺ പുകയുകയും തീപിടിക്കാൻ തുടങ്ങുകയുമായിരുന്നു. ഉടൻ തന്നെ കടയിൽ നിന്നും ഫോൺ പുറത്തേക്ക് എറിയുകയായിരുന്നു.

സംഭവം എല്ലാം നേരിട്ട് അനുഭവപ്പെട്ടതിനാലാണ് ദുരന്തത്തിൽ നിന്നും ഒഴിവായത്. ഉറങ്ങുന്ന സമയത്തോ കാറിന്റെ ഡാഷ് ബോർഡിലോ മറ്റൊ ആയിരുന്നേൽ ജീവൻ തന്നെ അപകടത്തിൽ ആകുമായിരുന്നുവെന്ന് ഷജീർ പറഞ്ഞു. ജുബൈൽ സമസ്ത ഇസ്‌ലാമിക് സെന്റർ ഭാരവാഹി കൂടിയാണ് ഷജീർ. അതിനൂതന മൊബൈൽ ആയ സാംസങ് എസ് സിക്സ് എഡ്ജ് വരെ സസൂക്ഷ്മം ശ്രദ്ധിക്കണമെന്നതാണ് സംഭവം ഉണർത്തുന്നത്.

Tags:    
News Summary - Samsung Phone Exploded-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.