റിയാദ്: കേന്ദ്ര ഗവൺമെന്റ് നടപ്പാക്കിയ വഖഫ് ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തിൽ റിയാദിലെ വിവിധ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് മലപ്പുറം ജില്ല കെ.എം.സി.സിക്ക് കീഴിലെ സംസ്കൃതി നടത്തുന്ന ചർച്ചസംഗമം വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ബത്ഹ കെ.എം.സി.സി ഓഫിസിൽ നടക്കും.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സത്താർ താമരത്ത് (കെ.എം.സി.സി), അബ്ദുല്ല വല്ലാഞ്ചിറ (ഒ.ഐ.സി.സി), ഫൈസൽ കൊണ്ടോട്ടി (കേളി), ഷാഫി തുവ്വൂർ (എസ്.ഐ.സി), ഫർഹാൻ കാരക്കുന്ന് (ആർ.ഐ.സി.സി), അഷ്റഫ് ബാഖവി (ഐ.സി.എസ്), റഹ്മത്ത് തുരിത്തിയോട് (തനിമ) എന്നിവർ പങ്കെടുക്കുമെന്ന് സംസ്കൃതി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.