ജിദ്ദ: സമീക്ഷ സാഹിത്യവേദി പി.ജി സ്മാരക പ്രതിമാസ വായനദിനം സംഘടിപ്പിച്ചു. വായനയുടെ വിസ്മയ ലോകം തുറന്ന് സ്ത്രീകളും കുട്ടികളും പുസ്തകങ്ങളുടെ വായനാനുഭവങ്ങള്‍ പങ്കുവെ ച്ചു. ഷഹീബ ബിലാൽ അധ്യക്ഷത വഹിച്ചു. രവീന്ദ്രനാഥ ടാഗോറിെൻറ ‘ചോഖര്‍ബാലി’ എന്ന നോവലിെൻറ വായനാനുഭവം പങ്കുവെച്ച് അനുപമ ബിജുരാജ് ഉദ്ഘാടനം ചെയ്തു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെയുള്ള പോരാട്ടം അവനവെൻറ ഉള്ളില്‍നിന്നുതന്നെ തുടങ്ങേണ്ടിയിരിക്കുന്നു എന്നും സമൂഹത്തിനു മുന്നില്‍ ‘അപശകുന’മായി വിധവകളെ കണക്കാക്കപ്പെട്ടിരുന്ന കാലത്താണ് മൂന്ന് വിധവകളുടെ കഥ പറഞ്ഞുകൊണ്ട് രവീന്ദ്രനാഥ ടാഗോർ വിപ്ലവം സൃഷ്ടിച്ച കൃതിയാണ് ‘ചോഖര്‍ബാലി’ എന്ന് അനുപമ പറഞ്ഞു.
എച്ച്മുക്കുട്ടിയുടെ അനുഭവ കുറിപ്പുകള്‍ ഷഹീബ ബിലാല്‍ സദസ്സുമായി പങ്കുവെച്ചു. സംസ്കാര സമ്പന്നമെന്നു കരുതുന്ന സുരക്ഷിത ഇടങ്ങളില്‍നിന്നുപോലും സ്ത്രീത്വം കൈയേറ്റം ചെയ്യപ്പെടുകയാണ്. നാം കൊണ്ടാടുന്ന പല സാംസ്കാരിക, സാമൂഹിക പ്രമുഖരുടെയും ജീര്‍ണമുഖം തുറന്നു കാണിക്കുന്നതാണ് അനുഭവക്കുറിപ്പുകൾ. പെരുമ്പടവത്തിെൻറ ‘ഒരു സങ്കീര്‍ത്തനം പോലെ’ സലീന മുസാഫിറും, എം. മുകുന്ദെൻറ ‘കുട നന്നാക്കുന്ന ചോയി’ എന്ന നോവൽ നൂറുന്നീസ ബാവയും അവതരിപ്പിച്ചു. സീമാ രാജീവ്, റെജിയെ വീരാൻ എന്നിവർ വിവിധ വായനാനുഭവങ്ങൾ പങ്കുവെച്ചു. കുട്ടികളുടെ സമീക്ഷയില്‍ റെഹാന് വീരാന്‍, ഫൈസ് മുഹമ്മദ്, ഫാദില്‍ സൈനുദ്ദീൻ എന്നിവർ വിവിധ പുസ്തകങ്ങൾ അവതരിപ്പിച്ചു.സേതുമാധവന് മൂത്തേടത്ത്, അനില്‍ നാരായണ, സക്കീന ഓമശ്ശേരി, അബ്ദുല്ല മുക്കണ്ണി തുടങ്ങിയവര്‍ ആശംസ നേർന്നു. കിസ്മത്ത് മമ്പാട് സ്വാഗതവും ഹഫ്സ മുസാഫര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.