സല്‍മാന്‍ രാജാവ്​ നാളെ ജോർദാനിലേക്ക്​  

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവി​െൻറ ജോര്‍ദാന്‍ സന്ദര്‍ശനം തിങ്കളാഴ്ച ആരംഭിക്കും. 
ഏഷ്യന്‍ രാജ്യങ്ങളിലെ  പര്യടനത്തി​െൻറ ഭാഗമായാണ് ജോര്‍ദാനും സന്ദര്‍ശിക്കുന്നത്. കൂടാതെ 29ന് നടക്കുന്ന അറബ് ഉച്ചകോടിയിലും രാജാവ് പങ്കെടുക്കും. 
ഉച്ചകോടിയിലേക്ക് സല്‍മാന്‍ രാജാവിനെ ക്ഷണിച്ചുകൊണ്ട് ജോര്‍ദാനിലെ രാജാവ് അബ്ദുല്ല രണ്ടാമന്‍ നേരത്തെ കത്തയച്ചിരുന്നു. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ, നിക്ഷേപ സഹകരണം ശക്തമാക്കുന്നതി​െൻറ ഭാഗമായി ചില കരാറുകളിൽ ഒപ്പുവെക്കലും രാജാവി​െൻറ സന്ദര്‍ശനത്തോടനുബന്ധിച്ച് നടക്കും. 
സഹകരണം ശക്തമാക്കുന്നതി​െൻറ ഭാഗമായാണ് രാജാവ് ഉച്ചകോടിയുടെ രണ്ട് ദിവസം മുമ്പ് ജോര്‍ദാനിലെത്തുന്നതെന്ന് നയതന്ത്ര വൃത്തങ്ങള്‍ വ്യക്തമാക്കി. രാജാവി​െൻറ സന്ദര്‍ശനത്തി​െൻറ മുന്നോടിയായി സൗദി, ജോര്‍ദാന്‍ ചേംബര്‍ മേധാവികള്‍ പ്രത്യേകം യോഗം ചേര്‍ന്നതായി സൗദി ചേംബര്‍ കൗണ്‍സില്‍ മേധാവി ഡോ. ഹംദാന്‍ പറഞ്ഞു.

Tags:    
News Summary - salman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.