ജിദ്ദ: തിങ്കളാഴ്ച കൊല്ലപ്പെട്ട യമൻ മുൻ പ്രസിഡൻറ് അലി അബ്ദുല്ല സാലിഹിെൻറ മൃതദേഹം ഹൂതി വിമതർ ഇതുവരെയും കൈമാറിയില്ല. ഇതു സംബന്ധിച്ച് റെഡ്ക്രോസ് ഉൾപ്പെടെ രാജ്യാന്തര സന്നദ്ധസ്ഥാപനങ്ങളുടെ അഭ്യർഥനയും അവർ മുഖവിലക്കെടുത്തിട്ടില്ല.
ഗോത്രനേതൃത്വങ്ങളുടെ തലത്തിൽ പലതവണ ചർച്ചകൾ നടന്നെങ്കിലും മൃതദേഹം കൈമാറുന്നത് സംബന്ധിച്ച് തീരുമാനമുണ്ടായില്ലെന്ന് സാലിഹിെൻറ ജനറൽ പീപ്പിൾസ് കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാവ് അറിയിച്ചു. ഇതിനൊപ്പമായിരുന്നു റെഡ്്ക്രോസിെൻറയും ഇടപെടൽ. അജ്ഞാത കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വിട്ടുെകാടുക്കാൻ നിരവധി നിബന്ധനകൾ ഹൂതികൾ മുന്നോട്ടുവെച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പൊതു വിലാപയാത്രയോടുകൂടിയ ഖബറടക്കം പാടില്ല, സാലിഹിെൻറ ജന്മഗ്രാമമായ സൻഹാനിലേ ഖബറടക്കാവൂ തുടങ്ങിയവ നിബന്ധനകളാണ് അവർ മുന്നോട്ടുവെച്ചത്. സൻആ നഗരത്തിലുള്ള പ്രസിദ്ധമായ അൽസാലിഹ് മസ്ജിദിനോട് ചേർന്ന് ഖബറടക്കം അനുവദിക്കില്ലെന്നും നേരത്തെ ഹൂതി വിമതർ വ്യക്തമാക്കിയിരുന്നു. സാലിഹിെൻറ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം നടന്ന വനിതകളുടെ പ്രക്ഷോഭത്തിന് നേർക്ക് ഹൂതികൾ ആക്രമണം അഴിച്ചുവിട്ടിരുന്നു. നിരവധി പ്രക്ഷോഭകാരികളെ പിടിച്ചുകൊണ്ടുപോയി. പലരെയും അജ്ഞാത കേന്ദ്രങ്ങളിൽ തടവിലാക്കിയിരിക്കുകയാണ്.
അതിനിടെ, സാലിഹിനൊപ്പം കൊല്ലപ്പെട്ട ജനറൽ പീപ്പിൾസ് കോൺഗ്രസ് സെക്രട്ടറി ജനറൽ ആരിഫ് അൽസൂകയുടെ മൃതദേഹം ഹൂതികൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
കിഴക്കൻ യമനിലെ അദ്ദേഹത്തിെൻറ ജന്മദേശമായ ശബ്വയിലെ ആതിഖ് ആശുപത്രിയിലാണ് ഹൂതികൾ മൃതദേഹം എത്തിച്ചത്. മൃതദേഹ പരിശോധനയിൽ നിന്ന് പിടികൂടിയ ശേഷം വെടിവെച്ചുകൊല്ലുകയായിരുന്നുവെന്നതിെൻറ സൂചനകൾ ലഭിച്ചുവെന്ന് ബന്ധുക്കളും പാർട്ടി വൃത്തങ്ങളും പറഞ്ഞു. ആറുവെടിയുണ്ടകളാണ് ആരിഫിെൻറ മൃതദേഹത്തിൽ നിന്ന് കണ്ടെടുത്തത്. നെഞ്ചിൽ പതിച്ച രണ്ടുവെടിയുണ്ടകളാണ് മരണകാരണമായത്. മറ്റു വെടിയുണ്ടകൾ കാലുകളിലാണ് തറച്ചത്. കാലിൽ വെടിയേറ്റ ആരിഫിനെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെന്നും അവിടെ വെച്ചാണ് ഹൂതി വിമതർ അദ്ദേഹത്തെ ക്ലോസ് റേഞ്ചിൽ വെടിവെച്ചുകൊന്നതെന്നും നേരത്തെ പാർട്ടി ആരോപിച്ചിരുന്നു. ഇതുസ്ഥിരീകരിക്കുന്ന വിവരങ്ങളാണ് പോസ്റ്റ്മോർട്ടത്തിൽ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.