റിയാദ്: ആഭ്യന്തര യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന യമന് കരുത്തുപകർന്ന് സൗദി അറേബ്യ വീണ്ടും സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. യമൻ സെൻട്രൽ ബാങ്കിെൻറ പ്രവർത്തനങ്ങൾക്കും രാജ്യത്തെ ധനകാര്യ സ്ഥിരത ഉറപ്പുവരുത്തുന്നതിനുമായാണ് പുതിയ പാക്കേജ് അനുവദിച്ചിരിക്കുന്നത്. സൗദി ഡെവലപ്മെൻറ് ആൻഡ് റീ കൺസ്ട്രക്ഷൻ പ്രോഗ്രാം ഫോർ യമൻ (എസ്.ഡി.ആർ.പി.വൈ) വഴിയാണ് ഈ സഹായം നടപ്പാക്കുന്നത്. യമെൻറ തകർന്നടിഞ്ഞ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സഹായപദ്ധതിയുടെ പ്രധാന ഭാഗങ്ങൾ ഇനി പറയുന്നവയാണ്.
സാമ്പത്തിക സ്ഥിരത ഉറപ്പാക്കുകയാണ് ഒരു ലക്ഷ്യം. സെൻട്രൽ ബാങ്കിെൻറ അടിത്തറ ശക്തിപ്പെടുത്തുകയും വിനിമയ നിരക്കിലെ ചാഞ്ചാട്ടം നിയന്ത്രിക്കുക, സർക്കാർ സ്ഥാപനങ്ങളുടെ ശേഷി വർധിപ്പിക്കുകയും സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കി സ്ഥാപനപരമായ പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യുക, സ്വകാര്യ മേഖലയെ ശാക്തീകരിക്കുന്നതിലൂടെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സാമ്പത്തിക വളർച്ച സുസ്ഥിരമാക്കുകയും ചെയ്യുക, അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക വികസന സംരംഭങ്ങൾ എന്നിവക്ക് പിന്തുണ നൽകുക എന്നിവക്കുകയാണ് സൗദിയുടെ ധനസഹായം. യമൻ സമ്പദ്വ്യവസ്ഥയെ താങ്ങിനിർത്തുന്നതിനും സെൻട്രൽ ബാങ്കിന് അതിെൻറ ഭരണഘടനാപരമായ ചുമതലകൾ കൃത്യമായി നിർവഹിക്കാനാവശ്യമായ സാഹചര്യം ഒരുക്കുന്നതിനുമാണ് ഈ പദ്ധതിയെന്ന് അധികൃതർ വ്യക്തമാക്കി. വിദ്യാഭ്യാസ, ആരോഗ്യ, ഊർജ്ജ മേഖലകളിലടക്കം നിരവധി വികസന പദ്ധതികൾ സൗദി അറേബ്യ നിലവിൽ യമനിൽ നടപ്പാക്കി വരുന്നുണ്ട്. ഈ പുതിയ സാമ്പത്തിക സഹായം യമനിലെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും രാജ്യത്തെ സാമ്പത്തിക വീണ്ടെടുപ്പിന് വേഗത കൂട്ടുന്നതിനും വലിയ പങ്കുവഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.