ദ​റ​ഇ​യ ക​ണ്ട​മ്പ​റ​റി ആ​ർ​ട്ട് ബി​നാ​ലെ​ക്ക് തു​ട​ക്ക​മാ​യ​പ്പോ​ൾ

ദ​റ​ഇ​യ ക​ണ്ട​മ്പ​റ​റി ആ​ർ​ട്ട് ബി​നാ​ലെ​ക്ക് തു​ട​ക്കം; ക​ല​യു​ടെ വി​സ്മ​യ​ക്കാ​ഴ്ച​ക​ളു​മാ​യി 37 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​ർ

റി​യാ​ദ്: ലോ​ക​മെ​മ്പാ​ടു​മു​ള്ള ക​ലാ​പ്രേ​മി​ക​ൾ കാ​ത്തി​രു​ന്ന ‘ദ​റ​ഇ​യ ക​ണ്ട​മ്പ​റ​റി ആ​ർ​ട്ട് ബി​നാ​ലെ’​യു​ടെ മൂ​ന്നാം പ​തി​പ്പി​ന് ച​രി​ത്ര​ന​ഗ​ര​മാ​യ ദ​റ​ഇ​യ​യി​ൽ ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം.യു​നെ​സ്കോ പൈ​തൃ​ക കേ​ന്ദ്ര​മാ​യ അ​ൽ​തു​റൈ​ഫി​ന് സ​മീ​പ​മു​ള്ള ജാ​ക്സ് ക്രി​യേ​റ്റീ​വ് ഡി​സ്ട്രി​ക്റ്റി​ൽ ദ​റ​ഇ​യ ബി​നാ​ലെ ഫൗ​ണ്ടേ​ഷ​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് മേ​ള സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.



ജ​നു​വ​രി 30 മു​ത​ൽ മെ​യ് ര​ണ്ട്​ വ​രെ​യാ​ണ് ബി​നാ​ലെ ന​ട​ക്കു​ക.37 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 68 പ്ര​മു​ഖ ക​ലാ​കാ​ര​ന്മാ​രാ​ണ്​ പ​​ങ്കെ​ടു​ക്കു​ന്ന​ത്. പു​തു​താ​യി ക​മീ​ഷ​ൻ ചെ​യ്ത 25-ല​ധി​കം സൃ​ഷ്​​ടി​ക​ൾ ഉ​ൾ​പ്പെ​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ഇ​ൻ​സ്​​റ്റ​ലേ​ഷ​നു​ക​ൾ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

ഏ​ക​ദേ​ശം 12,900 ച​തു​ര​ശ്ര മീ​റ്റ​ർ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഇ​ൻ​ഡോ​ർ ഗാ​ല​റി​ക​ളി​ലും ഔ​ട്ട്‌​ഡോ​ർ ഇ​ട​ങ്ങ​ളി​ലു​മാ​ണ്​ ബി​നാ​ലെ അ​ര​​ങ്ങേ​റു​ന്ന​ത്.ഇ​റ്റാ​ലി​യ​ൻ ഡി​സൈ​ൻ സ്​​റ്റു​ഡി​യോ ആ​യ ‘ഫോ​ർ​മ ഫാ​ൻ​റ​സ്മ’ ഒ​രു​ക്കി​യ ദൃ​ശ്യാ​വി​ഷ്കാ​ര​മാ​ണ് ഇ​ത്ത​വ​ണ​ത്തെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ജാ​ക്സ് ജി​ല്ല​യു​ടെ വ്യാ​വ​സാ​യി​ക വാ​സ്തു​വി​ദ്യ​യെ നി​റ​ങ്ങ​ളി​ലൂ​ടെ​യും രൂ​പ​ങ്ങ​ളി​ലൂ​ടെ​യും പു​ന​ർ​നി​ർ​മി​ക്കു​ന്ന രീ​തി​യി​ലാ​ണ് ഇ​തി​െൻറ രൂ​പ​ക​ൽ​പ്പ​ന.

വ​ള​ഞ്ഞ പാ​ത​ക​ളും ഓ​വ​ർ​ലാ​പ്പി​ങ് ലെ​വ​ലു​ക​ളും വ​ഴി സ​ന്ദ​ർ​ശ​ക​ർ​ക്ക് ഒ​രു നി​ശ്ചി​ത ദൃ​ശ്യ​യാ​ത്ര പ്ര​ദാ​നം ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ് പ്ര​ദ​ർ​ശ​ന ന​ഗ​രി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.‘​ആ​ഗോ​ള ക​ലാ​രം​ഗ​ത്തെ വി​കാ​സ​വും സാം​സ്കാ​രി​ക നി​ക്ഷേ​പ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​ള്ള ഫൗ​ണ്ടേ​ഷ​െൻറ പ്ര​തി​ബ​ദ്ധ​ത​യു​മാ​ണ് ഈ ​ബി​നാ​ലെ​യി​ലൂ​ടെ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. സൗ​ദി അ​റേ​ബ്യ​യെ​യും ദ​റ​ഇ​യ​യെ​യും ലോ​ക​ത്തി​ലെ സ​ർ​ഗാ​ത്മ​ക​ത​യു​ടെ കേ​ന്ദ്ര​മാ​യി മാ​റ്റു​ക​യാ​ണ് ഞ​ങ്ങ​ളു​ടെ ല​ക്ഷ്യം.’ -ദ​റ​ഇ​യ ബി​നാ​ലെ ഫൗ​ണ്ടേ​ഷ​ൻ സി.​ഇ.​ഒ അ​ൽ​ബ​ക്റി പ​റ​ഞ്ഞു.ക​ല​യി​ലൂ​ടെ​യു​ള്ള ആ​ശ​യ​വി​നി​മ​യ​ത്തി​നും സം​വാ​ദ​ങ്ങ​ൾ​ക്കു​മാ​യി പൊ​തു​ജ​ന​ങ്ങ​ളെ​യും ക​ലാ​പ്രേ​മി​ക​ളെ​യും ബി​നാ​ലെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ക​ലാ സം​വി​ധാ​യ​ക​രാ​യ നൂ​റ റ​സി​യാ​നും സാ​ബി​ഹ് അ​ഹ​മ്മ​ദും പ​റ​ഞ്ഞു.

ഫൗ​ണ്ടേ​ഷ​ൻ രൂ​പീ​കൃ​ത​മാ​യ​തി​ന് ശേ​ഷ​മു​ള്ള അ​ഞ്ചാ​മ​ത്തെ ബി​നാ​ലെ പ​തി​പ്പാ​ണി​ത്. മെ​യ് മാ​സം വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന മേ​ള​യി​ൽ നി​ര​വ​ധി വ​ർ​ക്ക്ഷോ​പ്പു​ക​ളും സം​വാ​ദ​ങ്ങ​ളും അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ളാ​യി ന​ട​ക്കും.

Tags:    
News Summary - Daraiya Contemporary Art Biennale begins; Artists from 37 countries present amazing works of art

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.