സി​റി​യ​യി​ലെ ച​രി​ത്ര​പ​ര​മാ​യ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​നെ സ്വാ​ഗ​തം ചെ​യ്ത് മു​സ്​​ലിം വേ​ൾ​ഡ് ലീ​ഗ്

ജി​ദ്ദ: സി​റി​യ​ൻ സ​ർ​ക്കാ​റും സി​റി​യ​ൻ ഡെ​മോ​ക്രാ​റ്റി​ക് ഫോ​ഴ്‌​സും (എ​സ്.​ഡി.​എ​ഫ്) ത​മ്മി​ൽ ഒ​പ്പു​വെ​ച്ച ച​രി​ത്ര​പ​ര​മാ​യ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​നെ മു​സ്​​ലിം വേ​ൾ​ഡ് ലീ​ഗ് പൂ​ർ​ണ മ​ന​സ്സോ​ടെ സ്വാ​ഗ​തം ചെ​യ്തു. വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കും യു​ദ്ധ​ക്കെ​ടു​തി​ക​ൾ​ക്കും അ​റു​തി വ​രു​ത്തി​ക്കൊ​ണ്ട് മേ​ഖ​ല​യി​ൽ സ​മാ​ധാ​ന​വും സ്ഥി​ര​ത​യും പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള നി​ർ​ണാ​യ​ക നീ​ക്ക​മാ​ണി​തെ​ന്ന് സം​ഘ​ട​ന വി​ല​യി​രു​ത്തി.

നി​ല​വി​ലെ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ സി​റി​യ​ൻ ഔ​ദ്യോ​ഗി​ക ഭ​ര​ണ​സം​വി​ധാ​ന​ത്തി​ന് കീ​ഴി​ൽ കൊ​ണ്ടു​വ​രു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ഗ്ര ഒ​ത്തു​തീ​ർ​പ്പ് വ്യ​വ​സ്ഥ​ക​ളാ​ണ് ക​രാ​റി​ലു​ള്ള​ത്. യു​ദ്ധം ത​ക​ർ​ത്ത സി​റി​യ​ൻ ജ​ന​ത​യു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം രാ​ജ്യ​ത്തി​െൻറ അ​ഖ​ണ്ഡ​ത നി​ല​നി​ർ​ത്താ​നും ഈ ​ക​രാ​ർ ല​ക്ഷ്യ​മി​ടു​ന്നു. ഈ ​ച​രി​ത്ര​പ​ര​മാ​യ നേ​ട്ട​ത്തി​ലേ​ക്ക് ന​യി​ച്ച സൗ​ദി അ​റേ​ബ്യ​യു​ടെ​യും അ​മേ​രി​ക്ക​യു​ടെ​യും മാ​തൃ​കാ​പ​ര​മാ​യ മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ളെ മു​സ്​​ലിം വേ​ൾ​ഡ് ലീ​ഗ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ ശൈ​ഖ്​ ഡോ. ​മു​ഹ​മ്മ​ദ് അ​ൽ​ഈ​സ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു. ‘സ​മാ​ധാ​ന ച​ർ​ച്ച​ക​ളി​ൽ ഇ​രു​പ​ക്ഷ​വും പ്ര​ക​ടി​പ്പി​ച്ച ക്രി​യാ​ത്മ​ക​മാ​യ സ​ഹ​ക​ര​ണം സി​റി​യ​ൻ ജ​ന​ത​യു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു​ള്ള സു​ര​ക്ഷി​ത​മാ​യ ഭാ​വി കെ​ട്ടി​പ്പ​ടു​ക്കാ​ൻ സ​ഹാ​യി​ക്കും.’ -ശൈ​ഖ്​ ഡോ. ​മു​ഹ​മ്മ​ദ് അ​ൽ​ഈ​സ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. സി​റി​യ​യു​ടെ പ​ര​മാ​ധി​കാ​ര​വും പ്രാ​ദേ​ശി​ക ഐ​ക്യ​വും കാ​ത്തു​സൂ​ക്ഷി​ച്ചു​കൊ​ണ്ട് പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സി​റി​യ​ൻ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന എ​ല്ലാ ശ്ര​മ​ങ്ങ​ൾ​ക്കും മു​സ്​​ലിം വേ​ൾ​ഡ് ലീ​ഗി​െൻറ പൂ​ർ​ണ പി​ന്തു​ണ അ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ്തു. അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ ഈ ​സ​മാ​ധാ​ന നീ​ക്ക​ത്തി​ന് വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

Tags:    
News Summary - Muslim World League welcomes historic ceasefire agreement in Syria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.