സ്ഥാപക ചെയർമാനും മുഖ്യ രക്ഷാധികാരിയുമായ നാസർ കാരന്തൂരിന് ‘ഫോർക റിയാദ്’
സ്വീകരണം നൽകിയപ്പോൾ
റിയാദ്: ഹ്രസ്വസന്ദർശനത്തിനെത്തിയ ‘ഫോർക’ സ്ഥാപക ചെയർമാനും മുഖ്യ രക്ഷാധികാരിയുമായ നാസർ കാരന്തൂരിന് ‘ഫോർക റിയാദ്’ സ്വീകരണം നൽകി.മലസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ജീവകാരുണ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു.വിവിധ ദേശങ്ങൾ തമ്മിലുള്ള സൗഹൃദവും ഐക്യവും ഊട്ടിയുറപ്പിക്കാൻ ഫോർക നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. ഫോർക ചെയർമാൻ റഹ്മാൻ മുനമ്പത്ത് നാസർ കാരന്തൂരിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
പ്രവാസി മലയാളികളെ ഒരു കുടക്കീഴിൽ അണിനിരത്തുക എന്ന ലക്ഷ്യം ഫോർക വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നതിൽ സന്തോഷമുണ്ടെന്ന് നാസർ കാരന്തൂർ മറുപടി പ്രസംഗത്തിൽ പറഞ്ഞു.ചെയർമാൻ റഹ്മാൻ മുനമ്പത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ആക്ടിങ് കൺവീനർ അലക്സ് കൊട്ടാരക്കര സ്വാഗതവും ട്രഷറർ ജിബിൻ സമദ് നന്ദിയും പറഞ്ഞു. രക്ഷാധികാരികളായ അലി ആലുവ, സെയ്ഫ് കായംകുളം, വൈസ് ചെയർമാൻമാരായ ജയൻ കൊടുങ്ങല്ലൂർ, സെയ്ഫ് കൂട്ടുങ്ങൽ, കരിമം കണ്ണമ്പുറത്ത്, ജീവകാരുണ്യ കൺവീനർ ഗഫൂർ കൊയിലാണ്ടി, അഖിനാസ് കരുനാഗപ്പള്ളി (കൺവീനർ), വിനോദ് കൃഷ്ണ (മീഡിയ കൺവീനർ) എന്നിവരും എക്സിക്യൂട്ടീവ് അംഗങ്ങളായ നാസർ വലപ്പാട്, മജീദ് മൈത്രി, മുഹമ്മദ് ഖാൻ, ഷാജഹാൻ ചാവക്കാട്, മുസ്തഫ എടത്താട്ടുകര തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.