റിയാദ്: സൗദിയില്‍ സ്വദേശികള്‍ക്ക് ശമ്പള വര്‍ധനവും വിലക്കയറ്റ ആനുകൂല്യവും ഉള്‍പ്പെടെ എട്ടിന സാമ്പത്തിക സഹായ പദ്ധതി പ്രഖ്യാപിച്ച് സല്‍മാന്‍ രാജാവ് വിജ്ഞാപനം പുറത്തിറക്കി. കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാെൻറ ശിപാര്‍ശ പരിഗണിച്ചാണ് പ്രതികൂല സാമ്പത്തിക സാഹചര്യവും പുതിയ നികുതിയും നേരിടാനുള്ള വിവിധ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നതെന്ന് രാജകല്‍പനയില്‍ വ്യക്തമാക്കി.സിവില്‍, സൈനിക വിഭാഗത്തിന് വേതന വര്‍ധനവ് നടപ്പാക്കുന്നതാണ് രാജകല്‍പനയിലെ പ്രഥമ നിര്‍ദേശം. 2018 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തില്‍ വരുന്ന വര്‍ധനവിെൻറ ശതമാനം വ്യക്തമാക്കിയിട്ടില്ല. വാര്‍ഷിക വര്‍ധനവ് എന്ന തോതിലാണ് സംഖ്യ കണക്കാക്കുക. ശമ്പളം ഇനി മുതൽ 27ാം തിയതി നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.സിവില്‍, സൈനിക വിഭാഗത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രതിമാസം ആയിരം റിയാല്‍ വിലക്കയറ്റ ആനുകൂല്യം നല്‍കുന്നതാണ് രണ്ടാമത്തെ പ്രഖ്യാപനം. ഒരു വര്‍ഷത്തേക്കാണ് ഈ സഹായം. പെന്‍ഷന്‍കാർക്ക് 500 റിയാലാണ് വിലക്കയറ്റ ആനുകൂല്യം. സ്വദേശി വിദാര്‍ഥികളുടെ സ്റ്റൈപെൻറ് 10 ശതമാനം വര്‍ധിപ്പിച്ചു. തെക്കന്‍ അതിര്‍ത്തിയില്‍ സുരക്ഷ സേവനത്തിലുള്ളവര്‍ക്ക് 5,000 റിയാല്‍ പാരിതോഷികം നല്‍കും.ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ സ്വദേശികളുടെ മൂല്യ വര്‍ധിത നികുതി (അഞ്ച് ശതമാനം) സര്‍ക്കാര്‍ വഹിക്കും. സ്വദേശികള്‍ ആദ്യമായി വാങ്ങുന്ന വീടിെൻറ വാറ്റും സര്‍ക്കാര്‍ ഏറ്റെടുക്കും. എന്നാല്‍ ഈ സംഖ്യ എട്ടര ലക്ഷം റിയാലിൽ കവിയരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.