ബത്​ഹയിലെ സഫ മക്ക പോളിക്ലിനിക്കിൽ ലോക നഴ്​സസ്​ ദിനം ആചരിച്ചപ്പോൾ

സഫ മക്ക പോളിക്ലിനിക്ക്​ ലോക നഴ്​സസ്​ ദിനം ആചരിച്ചു

റിയാദ്​: ലോക നഴ്​സസ്​ ദിനം റിയാദ്​ ബത്​ഹയിലെ സഫ മക്ക പോളിക്ലിനിക്കിൽ ആചരിച്ചു. ക്ലിനിക്കിലെ നഴ്​സുമാരും ഡോക്​ടർമാരും മറ്റു​ ജീവനക്കാരും കുടുംബാംഗങ്ങളും പ​ങ്കെടുത്ത പരിപാടിയിൽ കേക്ക്​ മുറിച്ച്​ ആഘോഷം മധുരിതമാക്കി.

ചടങ്ങിൽ നഴ്​സസ്​ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്​ സ്​റ്റാഫ്​ നഴ്​സായ ഷൈമ പ്രഭാഷണം നടത്തി. നഴ്​സ്​ നിത്യ രാജും ​അഡ്​മിൻ മാനേജർ ഫഹദ്​ അൽ ഉനൈസിയും ചേർന്ന്​ കേക്ക്​ മുറിച്ചു.

മെഡിക്കൽ ഡയറക്​ടർ ഡോ. ബാലകൃഷ്​ണൻ ചടങ്ങ്​ ഉദ്​ഘാടനം ചെയ്​തു. നഴ്​സുമാരായ സുറുമി സ്വാഗതവും ബുഷറ നന്ദിയും പറഞ്ഞു.

നഴ്​സുമാരായ ഹേമലത, ഡയാന, സൂര്യ എന്നിവർ ആശംസ നേർന്നു. ഡോ. ഗോപേഷ്​, ഡോ. അനിൽ, ഡോ. തമ്പാൻ, ഡോ. ജോയ്​, ഡോ. ഷേർ ഹൈദർ, ഡോ. ലബ്ബ എന്നിവരും ക്ലിനിക്കിലെ മറ്റു​ ജീവനക്കാരും ചടങ്ങിൽ പ​ങ്കെടുത്തു.

Tags:    
News Summary - Safa Makkah Polyclinic celebrates World Nurses Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.