റിയാദ്: ഉത്സവ-അവധി സീസണുകളിൽ വിമാനക്കമ്പനികൾ ഈടാക്കുന്ന അമിത ടിക്കറ്റ് നിരക്ക് നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ പുതിയ ചട്ടങ്ങൾ രൂപവത്കരിക്കുന്നതും, അതിെൻറ കരട് സുപ്രീം കോടതി പരിശോധിക്കാൻ തീരുമാനിച്ചതും സ്വാഗതാർഹമാണെന്ന് തിരുവനന്തപുരം സൗദി പാസഞ്ചേഴ്സ് ഫോറം സൗദി ഘടകം പ്രസ്താവനയിൽ അറിയിച്ചു.
ഗൾഫ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലെ ലക്ഷക്കണക്കിന് പ്രവാസികൾ വർഷങ്ങളായി നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് സീസൺ സമയങ്ങളിലെ അമിത വിമാനനിരക്ക്. സുപ്രീം കോടതിയുടെ ഈ ഇടപെടൽ പ്രവാസികൾക്ക് വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് ഫോറം ഭാരവാഹികൾ ചൂണ്ടിക്കാട്ടി. വിമാനനിരക്കിൽ പൂർണമായ സുതാര്യത ഉറപ്പാക്കണമെന്നും, സാധാരണക്കാരായ യാത്രക്കാർക്ക് ന്യായമായ നിരക്കിൽ യാത്ര ചെയ്യാനുള്ള സാഹചര്യം ഒരുക്കുന്ന ശക്തമായ ചട്ടങ്ങൾ കേന്ദ്ര സർക്കാർ എത്രയും വേഗം നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഫോറം ചെയർമാൻ ഡോ. അബ്ദുൽ അസീസ് സുബൈർകുഞ്ഞ്, ജനറൽ സെക്രട്ടറി അലക്സ് കൊട്ടാരക്കര, ട്രഷറർ ബഷീർ കോട്ടയം, മീഡിയ കോഓഡിനേറ്റർ ഷംനാദ് കരുനാഗപ്പള്ളി എന്നിവരാണ് പ്രസ്താവനയിലൂടെ ഈ കാര്യം വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.