ആർ.എസ്.സി മക്ക സോൺ പുതിയ കമ്മിറ്റി അംഗങ്ങൾ
മക്ക: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) മക്ക സോൺ യൂത്ത് കൺവീൻ സമാപിച്ചു. ഐ.സി.എഫ് മക്ക പ്രസിഡന്റ് ഷാഫി ബാഖവി മീനടത്തൂർ ഉദ്ഘാടനം ചെയ്തു. കബീർ ചൊവ്വ അധ്യക്ഷത വഹിച്ചു.
ജനറൽ റിപ്പോർട്ട് അനസ് മുബാറകും, ഫിനാൻസ് റിപ്പോർട്ട് മുഈനുദ്ദീൻ മൈലപ്പുറവും ആശയരേഖ മൊയ്തീൻ കോട്ടോപ്പാടവും അവതരിപ്പിച്ചു. ആർ.എസ്.സി സൗദി നാഷനൽ ലീഡേഴ്സ് ഉമൈർ മൂസ, ഉസ്മാൻ മദീന, ഗൾഫ് കൗൺസിൽ ഫോറം എക്സിക്യൂട്ടിവ് ബഷീർ തൃപ്രയാർ, ഐ.സി.എഫ് മക്ക ദഅവ സെക്രട്ടറി ശിഹാബ് കുറുകത്താണി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ജമാൽ കക്കാട് സ്റ്റുഡൻസ് സർക്കിൾ പ്രഖ്യാപിച്ചു.
ഇസ്ഹാഖ് ഖാദിസിയ, ഖയ്യും ഖാദിസിയ, അൻവർ സാദത്ത് കൊളപ്പുറം എന്നിവരുടെ നേതൃത്വത്തിൽ സൽമാൻ വെങ്ങളം ആർ.എസ്.സി മക്ക സോൺ പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു. സുഹൈൽ സഖാഫി ഓ.കെ കുഴിപ്പുറം ചെയർമാനും മൊയ്തീൻ കോട്ടോപാടം സെക്രട്ടറിയും ഷെഫിൻ ആലപ്പുഴ എക്സിക്യൂട്ടിവ് സെക്രട്ടറിയായും, സെക്രട്ടറിമാരായി അൻസാർ താനാളൂർ, ഇർഷാദ് സഖാഫി, ശരീഫ് സഖാഫി മണ്ണാർക്കാട്, മുനീർ കാന്തപുരം, സാലിം സിദ്ദീഖി, മുഹമ്മദ് സഫുവാൻ, യാസർ സഖാഫി, അബ്ദുറഹീം വൈ പി, മുഹമ്മദ് ഫാസിൽ, മുസ്താഖ് കോട്ടക്കൽ എന്നിവരെയും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.