കത്തികാട്ടി കവർച്ച: മലയാളിയായ ബഖാല ജീവനക്കാരന്​ പരിക്ക്​

ദമ്മാം: ദമ്മാം നഗരത്തിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി ബഖാല ജീവനക്കാരനെ പരിക്കേൽപിച്ച്​ പണം കവർന്നു. കണ്ണൂർ, മയ്യിൽ സ്വദേശി മൂസക്കുട്ടിയാണ്​ കവർച്ചാ സംഘത്തി​​​െൻറ ​ആക്രമണത്തിനിരയായത്​. ബഖാലയിലെ പണം കൊള്ളയടിക്കുകയും ചെയ്​തു. ദമ്മാം നഗരത്തിൽ അൽഅദാമ ഏരിയയിൽ വെള്ളിയാഴ്​ച രാ​ത്രിയാണ്​ സംഭവം. 
രാത്രി 11.30 ഒാടെയാണ്​ അറബ്​ വംശജനെന്ന്​ തോന്നിക്കുന്ന യുവാവ്​ കത്തിയുമായി കടയിലെത്തിയത്​. കടയിൽ ഒാടിക്കയറിയ യുവാവ്​ പണം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്​തു. 

പെ​െട്ടന്ന്​, പണം സൂക്ഷിച്ച കൗണ്ടറിലേക്ക്​ കയറിവരുകയും കത്തിവീശുകയുമായിരുന്നു. കത്തി തട്ടി കഴുത്തിൽ പരിക്കേറ്റു. ഉടൻ തന്നെ പണം കവരുകയും പുറത്തേക്ക്​ ഒാടുകയും ചെയ്​തു. പുറത്ത്​ നിർത്തിയിട്ട സുനാത്ത കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന സഹായിയടക്കം രണ്ടിൽ കൂടുതൽ പേർ കവർച്ചാ സംഘത്തിൽ ഉള്ളതായാണ്​ നിഗമനം. മുഖം മറച്ചെത്തിയ കവർച്ചാ സംഘമുൾപ്പെടെ കവർച്ചയുടെ ദൃശ്യങ്ങൾ കടയിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്​. 
പരിക്കേറ്റ മൂസക്കുട്ടിയെ റെഡ്​ക്രസിൻറി​​​െൻറ സഹായത്തോടെ ആംബുലൻസിലാണ്​ ആശുപ​​​ത്രിയിലെത്തിച്ചത്​. കഴുത്തി​​​െൻറ വലതു ഭാഗത്തേറ്റ മുറിവിന്​ ഏതാനും തുന്നലുകളുണ്ട്​. പോലീസ്​ കേസെടുത്ത്​ അന്വേഷണമാരംഭിച്ചു. 

അതേ ദിവസം തന്നെ, മണിക്കൂറുകളുടെ വ്യത്യാസത്തിൽ ​ദമ്മാം നഗരത്തി​ലെ ഹയ്യ്​ ഇത്തിസാലാത്ത്​ ഏരിയയിൽ സമാന രീതിയിൽ കവർച്ചാ നടന്നതായാണ്​ വിവരം. പ്രസ്​തുത സംഭവത്തിൽ കവർച്ചാ ​​ശ്രമത്തിനിടെ മറ്റൊരു മലയാളിക്ക്​ സാരമായി പരിക്കേറ്റിട്ടുണ്ട്​. ഇതേ സംഘം തന്നെയാണ്​ കൃത്യത്തിന്​ പിന്നിലെന്നാണ്​ സംശയം. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ കവർച്ചാ സംഘത്തെ കണ്ടെത്താനാവുമെന്നാണ്​ പ്രതീക്ഷ. 

Tags:    
News Summary - robbery-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.