Posted On
date_range Updated On
date_range ഉംറ തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ട് മലയാളി വീട്ടമ്മ മരിച്ചു
ജിദ്ദ: ഉംറ സംഘം സഞ്ചരിച്ച വാഹനം മദീന-മക്ക റോഡിൽ അപകടത്തിൽ പെട്ട് മലയാളി വീട്ടമ്മ മരിച്ചു. കോഴിക്കോട് കൊടുവള്ളി കരുവെമ്പായിൽ മാനിപുരം സ്വദേശി അബൂബക്കർ സിദ്ദീഖിെൻറ ഭാര്യ ഷഷീനയാണ് മരിച്ചത്. ഇവരുടെ മൂന്നുവയസുള്ള മകനും പരിക്കേറ്റിട്ടുണ്ട്.
പൂനൂർ സ്വദേശികളായ മറ്റൊരു കുടുംബത്തിനൊപ്പം വടക്കൻ സൗദിയിലെ ഹാഇലിൽ നിന്നാണ് ഇവർ വ്യാഴാഴ്ച ഉംറക്ക് പുറപ്പെട്ടത്. മദീനയിൽ നിന്ന് 200 കിലോമീറ്റർ അകലെ അൽയമന എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം. ഷഷീനയുടെ മൃതദേഹം മദീനയിൽ ഖബറടക്കാനുള്ള ശ്രമത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.