റിയാദ്: നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി മാസങ്ങൾക്ക് മുമ്പ് അടച്ചിട്ട റിയാദ് മൃഗശാല പുതിയ രൂപത്തിൽ ആറ് വ്യത്യസ്ത ലോകങ്ങളും 1600 മൃഗങ്ങളുമായി വീണ്ടും തുറക്കുന്നതായി പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് അറിയിച്ചു. ‘റിയാദ് സീസൺ 2025’ പരിപാടികളുടെ ഭാഗമായി നവംബർ 20 മുതലാണ് പ്രവേശനം പുനരാരംഭിക്കുന്നത്.
നിശ്ചിത ലിങ്ക് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്നും ആലുശൈഖ് പറഞ്ഞു. വംശനാശഭീഷണി നേരിടുന്ന ജീവികളെ വളർത്തുന്നതിനും വന്യജീവി പഠനങ്ങളും ഗവേഷണങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ദേശീയ വന്യജീവി വികസന കേന്ദ്രത്തിന്റെ സംരംഭങ്ങളിൽ ഒന്നാണ് റിയാദ് മൃഗശാല. തുടർച്ചയായ വികസനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന റിയാദ് മൃഗശാല റിയാദിലെ മലസ് ഡിസ്ട്രിക്റ്റിലാണ് സ്ഥിതി ചെയ്യുന്നത്.
റിയാദ് സീസണിന്റെ ഭാഗമായി മൃഗശാല വികസിപ്പിക്കുകയും ഗണ്യമായി മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സന്ദർശകർക്ക് വന്യജീവികളെ നേരിൽ കണ്ട് ആസ്വദിക്കാൻ അനുവദിക്കുന്ന നിരവധി പ്രവർത്തനങ്ങൾ കൂടി ചേർത്തുകൊണ്ടാണ് മൃഗശാല വികസിപ്പിച്ചിരിക്കുന്നത്. മൃഗശാല തുറക്കുന്നതോടെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചില മൃഗങ്ങളെ കാണാനും അവയുമായി ഇടപഴകാനും കഴിയുന്ന അതുല്യമായ വിനോദ നിമിഷങ്ങൾ ആസ്വദിക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.