Posted On
date_range Updated On
date_range റിയാദിൽ ശക്തമായ മഴയും ആലിപ്പഴ വർഷവും ഇടിമിന്നലും
റിയാദ്: സൗദി തലസ്ഥാന നഗരത്തിൽ ശക്തമായ മഴയും ആലിപ്പഴ വർഷവും ഇടിമിന്നലും. വെള്ളിയാഴ്ച രാവിലെ മുതലേ ആകാശം മൂടിക്കെട്ടിയ നിലയിലായിരുന്നു. ഉച്ചയോടെ മഴ ശക്തമായി. അകമ്പടിയായി ഇടിമിന്നലുമുണ്ടായി. വ്യാപകമായി തണുത്ത കാറ്റ് വീശി.
റിയാദ് നഗരം ഉൾപ്പെടെ മധ്യപ്രവിശ്യയിലാകെ തണുപ്പ് വർധിച്ചു. റിയാദിൽ വെള്ളിയാഴ്ച വൈകീട്ട് രേഖപ്പെടുത്തിയ താപനില 11 ഡിഗ്രി സെൽഷ്യസാണ്. നഗരത്തിലും പ്രവിശ്യയിലാകെയും രാത്രി വൈകിയും മഴ തുടരുന്നു. നഗരത്തിലുൾപ്പടെ മൂടൽമഞ്ഞുമുണ്ട്. മഴയെ തുടർന്ന് നഗരവീഥികളിലും താഴ്വാരങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.